കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത സന്ദര്‍ശിച്ച കേരളത്തിലെ പ്രധാനക്ഷേത്രങ്ങള്‍

ജയലളിതയുടെ വരവുകൊണ്ടുമാത്രം പ്രസിദ്ധമായ ചില ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഉണ്ട്.

  • By Nimisha
Google Oneindia Malayalam News

എല്ലാ രാഷ്ട്രീയ നേതാക്കളെയും പോലെ തന്നെ ജീവിതത്തില്‍ ഏറെ ഉയര്‍ച്ച താഴ്ചകള്‍ നേരിട്ട രാഷ്ട്രീയ നേതാവാണ് ജയലളിത. കര്‍ണാടകയില്‍ ജനിച്ച് സിനിമാ നടിയായി വളര്‍ന്ന് തമിഴ് നാടിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ സ്വന്തമാക്കിയ ജയലളിതയുടെ ജീവിത കഥ പോലും സിനിമാ കഥയെ പോലും വെല്ലുന്നതാണ്.

1991 ല്‍ ആണ് വന്‍ഭൂരിപക്ഷത്തോടെ ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയാവുന്നത്. അധികാരത്തിലെത്തിയ ജയയെ കാത്തിരുന്നത് വെല്ലുവിളികളും പ്രതിസന്ധികളുമായിരുന്നു. കൂടാതെ നിരവധി അഴിമതി ആരോപണങ്ങളും. എന്നാല്‍ 2001 ല്‍ ജയലളിതയുടെ പാര്‍ട്ടിക്ക് വന്‍ഭൂരിപക്ഷം ലഭിച്ചെങ്കിലും ജയലളിതയുടെ മുഖ്യമന്ത്രി പദം നിയമ കുരുക്കില്‍പ്പെടുകയായിരുന്നു.

Jayalalithaa

പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍ എന്ന ജോത്സ്യന്‍ ജയലളിത മുഖ്യമന്ത്രിയാകുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. അത് ഫലിച്ചതിനെത്തുടര്‍ന്ന് ഉണ്ണികൃഷ്ണ പണിക്കരുടെ ഉപദേശത്താല്‍ 2001 ല്‍ ജയലളിത കേരളത്തിലെ ചില ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ജയലളിതയുടെ വിജയങ്ങള്‍ക്ക് പിന്നിലെ ക്ഷേത്രങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഉണ്ണികൃഷ്ണ പണിക്കരുടെ ഉപദേശത്താല്‍ 2001 ല്‍ ജയലളിത ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. പിന്നീടാണ് മലപ്പുറം തിരൂരിലെ ആലത്തൂര്‍ ഹനുമാന്‍ കോവില്‍ സന്ദര്‍ശിച്ചത്. രണ്ടേ കാല്‍ ലക്ഷം രൂപയുടെ തങ്കക്കിരീടമാണ് വഴിപാടായി സമര്‍പ്പിച്ചത്. ക്ഷേത്ര പുനരുദ്ധാരണത്തിനായി നല്ലൊരു തുക സംഭാവനയായും നല്‍കി. പിന്നീടാണ് ആലത്തിയൂര്‍ ക്ഷേത്രം പ്രസിദ്ധമായത്.

ജയലളിത ഇടയ്ക്കിടയ്ക്ക് സന്ദര്‍ശനം നടത്തുന്ന മറ്റൊരു പ്രധാന ക്ഷേത്രമാണ് കണ്ണൂരിലെ രാജ രജേശ്വരി ക്ഷേത്രം. നഗരത്തില്‍ നിന്നും 21 കിലോ മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ മറ്റു പല പ്രമുഖരും ഇടയ്ക്ക് സന്ദര്‍ശനം നടത്താറുണ്ട്.

English summary
The following temples were popularized for the vvip visit of Jayalalithaa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X