കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഫോടനത്തിന് മുന്‍പ് കമ്മീഷണര്‍ക്ക് വാട്സാപ് സന്ദേശം അയച്ചു പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നത്

സ്ഫോടനക്കേസ് പ്രതികളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത് പ്രതികള്‍ പോലീസ് കമ്മീഷണര്‍ക്ക് അയച്ച വാട്സാപ് സന്ദേശങ്ങള്‍.

  • By Nihara
Google Oneindia Malayalam News

കൊച്ചി: കോടതികളില്‍ സ്‌ഫോടനം നടത്തിയതിന് അറസ്റ്റിലായ പ്രതികളെ കുരുക്കാന്‍ പോലീസിനെ സഹായിച്ചത് വാട്‌സാപ് സന്ദേശങ്ങള്‍. അറസ്റ്റിലായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ മലപ്പുറം സ്‌ഫോടനത്തിന് മുന്‍പ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അയച്ച മെസേജിനെ ചുവടുപിടിച്ചാണ് അന്വേഷണ സംഘം നീങ്ങിയത്. സന്ദേശമയച്ച ഫോണ്‍ നമ്പറിനെക്കുറിച്ചാണ് ആദ്യം അന്വേഷിച്ചത്. സന്ദേശമയച്ചു കഴിഞ്ഞ് ഫോണും സിം കാര്‍ഡും ഉപേക്ഷിച്ച പ്രതികള്‍ 20 ഓളം ഫോണുകള്‍ മാറി മാറി ഉപയോഗിച്ചു.ഒടുവില്‍ വിടാതെ പിന്തുടര്‍ന്ന അന്വേഷണ സംഘത്തിന്റെ പിടിയിലാവുകയും ചെയ്തു.

കൊല്ലം, മലപ്പുറം, കലക്റ്ററേറ്റുകളിലും ആന്ധ്ര പ്രദേശിലെ നെല്ലൂര്‍, ചിറ്റൂര്‍, മൈസൂര്‍ കോടതികളിലും സ്‌ഫോടനം നടത്തിയത് ഇന്ത്യയിലെ അല്‍ഖ്വയ്ദ എന്നറിയപ്പെടുന്ന ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരാണ്. സ്‌ഫോടനങ്ങളിലൊന്നും ഒരു തെളിവും അവശേഷിപ്പിക്കാതിരിക്കാന്‍ സംഘം ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാല്‍ അന്വേഷണം വഴി തിരിച്ചു വിടാനും ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തനം അറിയിക്കുന്നതിനുമായി ചില രേഖകള്‍ പെന്‍ഡ്രൈവിലാക്കി ഉപേക്ഷിക്കുകയും ചെയ്തു. മലപ്പുറം കലക്റ്ററേറ്റില്‍ നിന്ന് ഇവ ലഭിച്ചുവെങ്കിലും അന്വേഷണത്തിന് സഹായമാകുന്ന യാതൊന്നും ഇതില്‍ നിന്ന് ലഭിച്ചില്ല. സ്‌ഫോടനത്തിന് മുന്‍പ് അയച്ച വാട്‌സാപ് സന്ദേശമാണ് അന്വേഷണത്തില്‍ സുപ്രധാന വഴിത്തിരിവായത്.
കൂടുതല്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിനിടെ പ്രതികള്‍ സമ്മതിച്ചു. സ്‌ഫോടനങ്ങളെല്ലാം കോടതികള്‍ക്കെതിരെ ആയിരുന്നുവെന്നത് ശ്രദ്ധേയമാണ്.

Whatsapp

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇവരെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ വീണ്ടും സ്‌ഫോടനം നടത്താന്‍ ബേസ്മൂവ്‌മെന്റ് പദ്ധതിയിടുന്നുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ഇവര്‍ പറഞ്ഞു. തെലങ്കാനയിലെ നമ്പ്ള കോടതിയില്‍ സ്‌ഫോടനം നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. തീവ്രവാദക്കേസില്‍ വിധി പറഞ്ഞ കോടതികളും ജഡ്ജിമാരും ഇവരുടെ ഹിറ്റ് ലിസ്റ്റിലാണ്. കലക്റ്ററേറ്റിലും ജയിലുകളിലേക്കും ഭീഷണി സന്ദേശം അയച്ചതും ഇതേ സംഘമാണ്.

English summary
The investigation team getting help from whatsapp messages, they followed the message and arrested the accused.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X