കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും 10 കോടിയുടെ ആഢംബര കാറുകള്‍ വാങ്ങും!ചെന്നിത്തലയ്ക്കും പുതിയ കാര്‍

35 കാറുകള്‍ വാങ്ങാനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും മന്ത്രിമാര്‍ക്കുമടക്കം പുതിയ ആഢംബര കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. മാര്‍ച്ച് 29 ബുധനാഴ്്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുത്തത്. വിവിഐപികള്‍ക്ക് ഉപയോഗിക്കാനായാണ് ടൂറിസം വകുപ്പിലേക്ക് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് വിശദീകരണം.

35 കാറുകള്‍ വാങ്ങാനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകളാണ് ടൂറിസം വകുപ്പിലേക്ക് വാങ്ങുന്നത്. ഫുള്‍ ഓപ്ഷന്‍ ക്രിസ്റ്റ കാറിന് 25 ലക്ഷം രൂപയാണ് വില. 35 ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ ഏകദേശ പത്ത് കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

innovacrysta

മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഉപയോഗിക്കുന്നത് മുന്‍സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയ കാറുകളാണ്. ഇവയെല്ലാം ഒന്നരലക്ഷം കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞു. താന്‍ ഉപയോഗിക്കുന്ന ഇന്നോവ കാര്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ പിന്നിട്ടുവെന്നും, പുതിയ കാര്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ആഢംബരകാറുകളാണ് വാങ്ങുന്നതെങ്കിലും ഔദ്യോഗികാവശ്യത്തിന് ഉപയോഗിക്കുന്ന മുന്‍നിര കാറുകളെന്നാണ് സര്‍ക്കാര്‍ വീശദീകരണം.

English summary
Kerala Ministry decided to buy 35 new luxury cars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X