കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒക്ടോബര്‍ 31നകം എല്ലാം ശരിയാക്കാന്‍ പിഎസ് സി!! ഇനി ജോലിക്കു വേണ്ടി ആര്‍ക്കും സമരം ചെയ്യേണ്ടി വരില്ല?

2016 നവംബര്‍ ഒന്നിനകം തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ച തസ്തികകള്‍ക്കാണ് 2017 ഒക്ടോബര്‍ 31നകം തീര്‍പ്പു കല്‍പ്പിക്കുക.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: നിയമന നടപടികളുടെ കുടിശിക തീര്‍പ്പാക്കാന്‍ പിഎസ് സി തയ്യാറെടുക്കുന്നു. വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഇത്. 2016 നവംബര്‍ ഒന്നിനകം തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ച തസ്തികകള്‍ക്കാണ് 2017 ഒക്ടോബര്‍ 31നകം തീര്‍പ്പു കല്‍പ്പിക്കുക. ഫെബ്രുവരി 27ന് നാലുമണിക്ക് വജ്ര ജൂബിലി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്ക് നിയമന ശുപാര്‍ശ അയയ്ക്കുന്നതു വരെയുള്ള നടപടികളാണ് തീര്‍പ്പു കല്‍പ്പിക്കലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പിഎസ് സി ചെയര്‍മാന്‍ എംകെ സക്കീര്‍ അറിയിക്കുന്നു. ഇതിനായി പ്രത്യേക കര്‍മ സമിതി പ്രവര്‍ത്തനം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 2013 മുതലുള്ള വിജ്ഞാപനം

2013 മുതലുള്ള വിജ്ഞാപനം

മുന്‍ഗണന ക്രമത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. വിജ്ഞാപനവും തിരഞ്ഞെടുപ്പ് നടപടികളും വിശദമായി പരിശോധിക്കും. 2013 മുതലുള്ള വിജ്ഞാപനങ്ങള്‍ക്കാണ് കുടിശികയുള്ളത്. അതേസമയം സര്‍ക്കാേര്‍ ഉത്തരവിന്റെയോ ചട്ടത്തിന്റെയോ അഭാവത്തിലും കോടതികളില്‍ കേസുള്ളതു കൊണ്ടും നിലച്ച നടപടികള്‍ ഉള്‍പ്പെടുത്തില്ല.

ബിരുദം വരെ

ബിരുദം വരെ

ബിരുദം വരെ യോഗ്യതയുള്ള പരീക്ഷകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നത് ചിങ്ങം ഒന്നു മുതല്‍ നടപ്പാക്കാനും പിഎസ് സി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഭാഷാ വിദഗ്ധരുടെ ശില്‍പ്പശാലയും സംഘടിപ്പിച്ചുരുന്നു. മലയാളം ചോദ്യങ്ങളുടെ ഘടനയില്‍ കമ്മിഷന്‍ തീരുമാനമെടുത്തു.

മലയാളം വെബ്‌സൈറ്റ്

മലയാളം വെബ്‌സൈറ്റ്

പിഎസ് സി സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കാന്‍ മൊബൈല്‍ ആപ്ലിക്കേന്‍ വികസിപ്പിക്കാനും തീരുമാനമായി . സിഡിറ്റിന്റെ സഹായത്തോടെയായിരിക്കും ഇത്. കമ്മിഷന്റെ വെബ്‌സൈററ് മലയാളത്തില്‍ ലഭിക്കാനുള്ള നടപടികളും സ്വീകരിക്കും.

 ഉടന്‍ വിജ്ഞാപനം

ഉടന്‍ വിജ്ഞാപനം

പിഎസ് സിക്ക് 330 തസ്തികകള്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ചട്ടം തയ്യാറാക്കി നല്‍കിയാല്‍ ഉടന്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പിഎസ് സി സജ്ജമാണ്.

 സ്വന്തം കെട്ടിടം

സ്വന്തം കെട്ടിടം

ഓണ്‍ലൈന്‍ പരീക്ഷകള്‍ വ്യാപകമാക്കാന്‍ പിഎസ് സി തീരുമാനിച്ചിട്ടുണ്ട്. പിഎസ് സി ഓഫീസുകള്‍ക്ക് കെട്ടിടം പണിയുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

29,900 നിയമന ശുപാര്‍ശ

29,900 നിയമന ശുപാര്‍ശ

പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ജനുവരി 31 വരെ 26, 642 ഒഴിവുകള്‍ റിപ്പോര്‍്ട്ട് ചെയ്തു. ഇക്കാലയളവില്‍ 29,900 പേര്‍ക്ക് നിയമന ശുപാര്‍ശ അയച്ചതായും പിഎസ് സി വ്യക്തമാക്കിയിട്ടുണ്ട്.

English summary
kerala public service commission diamond jubilee file clearance drive.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X