കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ആദ്യത്തെ 'സിസേറിയന്‍ കുട്ടി' 94ാം വയസില്‍ മരണപ്പെട്ടു; മൃതദേഹം ദാനം ചെയ്തു....

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയായിരുന്നു മരണം.

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ശസ്ത്രക്രിയയിലൂടെ ജനിച്ച കുട്ടികളില്‍ ഒരാളായ ടികെ സീതാലക്ഷമി അമ്മാള്‍ അന്തരിച്ചു. 94 വയസായിരുന്നു. തൈക്കാട് വലിയ വിളാകത്ത് മഠത്തില്‍ റിട്ടയേര്‍ഡ് ഡെപ്യൂട്ടി ഡിപിഐ പരേതനായ എസ് ഗണേശയ്യരുടെ ഭാര്യയാണ്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയായിരുന്നു മരണം.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ദാനം ചെയ്തു. പത്ത് വര്‍ഷം മുന്‍പ് സീതാലക്ഷ്മിയുടെ ആഗ്രഹപ്രകാരം തയ്യാറാക്കിയ കരാര്‍ അനുസരിച്ചാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് ദാനം ചെയ്തത്. സംസ്ഥാനത്ത് സിസേറിയന്‍ ആരംഭിച്ച സമയത്ത് ജനിച്ച കുട്ടികളിലൊരാളായിരുന്നു സീതാലക്ഷ്മി അമ്മാള്‍.

baby

മക്കള്‍: ജി.എസ്.അയ്യര്‍(വിവിധ രാജ്യങ്ങളില്‍ അംബാസഡര്‍), ജി.ലക്ഷ്മി (റിട്ട.പ്രഫ), ജി.രാധ (റിട്ട.പ്രഫ. ഓള്‍ സെയിന്റ്‌സ് കോളജ്), ഡോ.ജി. കൃഷ്ണന്‍(റിട്ട.പ്രിന്‍സിപ്പല്‍ ഗവ.കോളജ്, ചവറ), ഡോ.ജി.പാര്‍വതി (അനസ്‌തെറ്റിസ്റ്റ്),ജി.ആനന്ദ് (കെമിക്കല്‍ എന്‍ജിനീയര്‍, കൊച്ചി).

English summary
kerala's first cesarean baby died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X