കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്‍റെ സ്വന്തം ഐഐടിയ്ക്ക് പാലക്കാട് ശുഭാരംഭം,ഉദ്ഘാടക സ്മൃതി ഇറാനി വിദ്യാര്‍ഥികളോട് പറഞ്ഞത്

Google Oneindia Malayalam News

പാലക്കാട്: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ അധ്യായം കുറിച്ച് പാലക്കാട് ഐഐടി(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി) പ്രവര്‍ത്തനം ആരംഭിച്ചു. ഓഗസ്റ്റ് മൂന്നിന് വാളയാറിന് സമീപം താല്‍ക്കാലിക ക്യാമ്പസിലാണ് ഐഐടി ശുഭാരംഭം കുറിച്ചത്.

വളരെ ലളിതമായ ചടങ്ങുകളാണ് നടന്നത്. പ്രഥമ ബാച്ചിനെ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്തു. ക്യാമ്പസിലെ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് നന്മ ചെയ്യണമെന്നും സ്മൃതി ഇറാനി വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. ഐഐടിയുടെ ഔദ്യോഗിക ഉദ്ഘാടനം 2015 ഓഗസ്റ്റ് അവസാനത്തോടെ ഉണ്ടാകും.

Smrithi Irani

നാല് ബി-ടെക് ബ്രാഞ്ചുകളാണ് ഐഐടിയില്‍ ഉള്ളത്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയാണ് പ്രാരംഭ ഘട്ടത്തില്‍ ഉണ്ടാവുക. 117 ഓളം വിദ്യാര്‍ഥികള്‍ ഇതിനോടകം തന്നെ പ്രവേശനം നേടിക്കഴിഞ്ഞു. വിദ്യാര്‍ഥികളില്‍ ഏറെയും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ താത്ക്കാലിക ക്യാമ്പസില്‍ നിന്നും ഐഐടിയുടെ പ്രവര്‍ത്തനം പുതിയ ക്യാമ്പസിലേയ്ക്ക് മാറും. ഇന്‍ഫോസിസ് സഹ-സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

English summary
Kerala's First IIT Starts Functioning at Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X