കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ സ്കൂളുകളുടെ മുഖം മാറുന്നു!!! കൈത്തറി യൂണിഫോമിൽ കുരുന്നുകൾ വിദ്യാലയങ്ങളിലേക്ക് !

സ്കൂളുകൾ തുറക്കുന്നതിനു മുൻപ് തന്നെ വിദ്യാലയങ്ങളിൽ പാഠപുസ്തകങ്ങൾ എത്തിയിരുന്നു.

  • By Ankitha
Google Oneindia Malayalam News

തിരുവനന്തപുരം: മധ്യവേനൽ അവധി കഴിഞ്ഞു സ്കൂൾ തുറന്നു. പ്രവേശനോത്സവത്തിൽ വിദ്യാഭ്യാസ മന്ത്രി സി .രവീന്ദ്രനാഥ് തുമ്പികഥ പറഞ്ഞ് കുരുന്നുകളെ സ്വീകരിച്ചത്. കാട്ടക്കട ഊരൂട്ടമ്പലം യുപി സ്കൂളിലാണ് സംസ്ഥാനതല പ്രവേശനേൽസവത്തിന്റെ ഉദ്ഘാടന ചടങ്ങളുകൾ നടന്നത്.

school

സംസ്ഥാനത്ത് അ‍ഞ്ചര ലക്ഷത്തോളം കുട്ടികളാണ് പുതുതായി ഇന്ന് സ്കൂളുകളിൽ എത്തുന്നത്. പതിവുപോലെ കളിയും ചിരിയും കരച്ചിലുമായി കുരുന്നുകൽ ഇന്ന് സ്കൂളുകളിലെത്തിയത്.

കൈത്തറി യൂണിഫോമിൽ കുട്ടികൾ

കൈത്തറി യൂണിഫോമിൽ കുട്ടികൾ

ഇത്തവണ ഏറെ പുതുമകളോടെയാണ് കുട്ടികൾ വിദ്യാലയങ്ങളിൽ എത്തുന്നത്. സർക്കാർ സ്കൂളുകളിൽ കൈത്തറി യൂണിഫോമിലാണ് കുട്ടികൾ എത്തുന്നതെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.

പുസ്തകങ്ങൾ മൂന്ന് വാല്യങ്ങളായി

പുസ്തകങ്ങൾ മൂന്ന് വാല്യങ്ങളായി

ബാഗു നിറയെ പുസ്തകങ്ങൾ കുത്തി തിറച്ച് വരുന്ന പതിവു കാഴ്ചക്കും വിടയായിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഭാരെ കുറയ്ക്കാനായി ഇത്തവണ പാഠ പുസ്തകങ്ങൽ മൂന്ന് വാല്യങ്ങളായാണ് ലഭിക്കുക.

സ്കൂൾ തുറക്കും മുൻപ് പാഠപുസ്തകങ്ങൾ

സ്കൂൾ തുറക്കും മുൻപ് പാഠപുസ്തകങ്ങൾ

കഴിഞ്ഞ അധ്യാന വർഷത്തിൽ പാഠപുസ്തകളങ്ങളുടെ വിതരണം ഏറെ വിവാദം സ്യഷ്ടിച്ചിരുന്നു. എന്നാൽ ഇത്തവണ പാഠപുസ്തകങ്ങൾ നേരത്തെ തന്നെ സ്കൂളുകളിൽ എത്തിയിരുന്നു.ഇതിനോടകം തന്നെ 2,41 കോടി പുസ്തകങ്ങൽ വിതരണം ചെയ്തു കഴിഞ്ഞു.എന്നാൽ പുസ്തകങ്ങൾ ആവശ്യപ്പെടാത്ത ചില സ്കൂളുകളിൽ മാത്രമാണ് പാഠപുസ്തകങ്ങൾ ലഭ്യമല്ലാത്തത്.

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടം

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടം

പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിലയിരുത്തി. സർക്കാരിനു കീഴിലുള്ള കേരള ബുക്ക് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിക്കായിരുന്നു ബുക്ക് അച്ചടി ചുമതല.

ഹൈടെക് സ്കൂളുകൾ

ഹൈടെക് സ്കൂളുകൾ

കേളത്തിലെ സ്കുളുകളുടെ മുഴം മാറുന്നതിനോടെപ്പെ വിദ്യാഭ്യാസ രീതിയിലും മാറ്റം. സ്കുളുകൾ പലതും ഹൈടെക് ആയതിലൂടെ പരമ്പരാഗത പഠനരീതിയും അന്തരീക്ഷവും മാറുകയാണ്.

പ്ലാസ്റ്റിക് വിമുക്ത സ്കൂളുകൾ

പ്ലാസ്റ്റിക് വിമുക്ത സ്കൂളുകൾ


ഈ അധ്യാന വർഷം മുതൽ സ്കൂളുകളിൽ പ്ലാസ്റ്റിക് കൊണ്ടുള്ള സാധാനങ്ങൾ ഒന്നും തന്നെ കൊണ്ടു വരരുതെന്നു ഡിപിഐ നിർദേശം നൽകിയിട്ടുണ്ട്.കൂടാതെ സ്കൂളും പരിസരവും പൂർമ്ണമായും മലിന്യ വിമുക്തവും പ്രകൃതി സൗഹൃദവുമാക്കി മാറ്റുക.

 കൂടുതൽ വാർത്തകൾക്കായി വൺ ഇന്ത്യ സന്ദർശിക്കുക

കൂടുതൽ വാർത്തകൾക്കായി വൺ ഇന്ത്യ സന്ദർശിക്കുക

കൂടുതൽ വായിക്കാംകൂടുതൽ വായിക്കാം

മയിലിന്റെ കണ്ണീരും ഗർഭവും ... മയിലുകളുടെ സെക്‌സ് ഫോട്ടോ ജഡ്ജിക്ക് ഡെഡിക്കേറ്റ് ചെയ്ത് സോഷ്യൽ മീഡിയ!!...

English summary
school open.chief minister pinarayi vijayan inagurate. c raveendra nath welcome students in school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X