കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാന്‍ ടിഎസ് ജോണ്‍ അന്തരിച്ചു

  • By Vishnu V Gopal
Google Oneindia Malayalam News

ചേര്‍ത്തല: കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവും കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാനുമായ ടിഎസ് ജോണ്‍ അന്തരിച്ചു. ചേര്‍ത്തല സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 74 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് ചികിത്സയിലായിരുന്നു.

ടിഎസ് ജോണ്‍ സ്പീക്കറായും മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ പ്രധാനിയായിരുന്ന ടിഎസ് ജോണ്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തുന്നത്.

TS John

പത്തനംതിട്ടയിലെ കല്ലൂപ്പാറ നിയോജക മണ്ഡലത്തില്‍ നിന്ന് നാലുതവണ നിയമസഭയിലെത്തി. 1976-77ല്‍ അച്യുതമേനാന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമസഭാ സ്പീക്കറായിരുന്നു. 1978 ഒക്ടോബറില്‍ എകെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നു. 1979ല്‍ തുടര്‍ന്നുവന്ന പികെ വാസുദേവന്‍നായര്‍ മന്ത്രിസഭയിലും ടിഎസ് ജോണ്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായി തുടര്‍ന്നു.

കേരളാകോണ്‍ഗ്രസ് പിളരുകയും ജോസഫ് ഗ്രൂപ്പ് ഉദയം ചെയ്യുകയും ചെയ്തപ്പോള്‍ ജോണ്‍ ജോസഫ് ഗ്രൂപ്പിനൊപ്പം പോയി. പിന്നീട് പിസി ജോര്‍ജ്ജ് കേരളാ കോണ്‍ഗ്രസ് വിട്ട് സെക്യുലര്‍ കേരളാ കോണ്‍ഗ്രസ് രൂപികരിച്ചപ്പോള്‍ ടിഎസ് ജോണ്‍ അതിന്റെ ചെയര്‍മാനായി. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ടിഎസ് ജോണും പിസി ജോര്‍ജ്ജും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ജോര്‍ജ്ജിനെ ടിഎസ് ജോണ്‍ പുറത്താക്കുകയും ചെയ്തു. ഇത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ജോര്‍ജ്ജിനെ പുറത്താക്കിയതോടെ സെക്യുലര്‍ കോണ്‍ഗ്രസ് പിളര്‍ന്നു.

English summary
Kerala congress founding leader and Kerala congress secular chairman TC John expired.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X