പേരറിയാത്തവന് അവാര്‍ഡില്ല; പരിഭവമില്ലാതെ സുരാജ്

Posted by:
 
Share this on your social network:
   Facebook Twitter Google+ Comments Mail

തിരുവനന്തപുരം: ദേശീയതലത്തിലെ ഏറ്റവും മികച്ച നടന് സംസ്ഥാന തലത്തിലെത്തിയപ്പോള്‍ കിട്ടിയത് മികച്ച ഹാസ്യനടനുള്ള അവാര്‍ഡ്. സുരാജിനും ജയറാമിനും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന മികച്ച നടനുള്ള അവാര്‍ഡ് ഫഹദ് ഫാസിലും ലാലും പങ്കിട്ടപ്പോള്‍ ഹാസ്യനടനുള്ള അവാര്‍ഡില്‍ ഒതുങ്ങി സുരാജ്. എന്നാലും കിട്ടിയ അവാര്‍ഡില്‍ പരിപൂര്‍ണ സന്തോഷവാനാണ് മലയാളത്തിന്റെ പ്രിയപ്പെട്ട സുരാജ് വെഞ്ഞാറമൂട്.

ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ വലിയ സന്തോഷം തോന്നി, ഇപ്പോള്‍ മികച്ച ഹാസ്യതാരത്തിനുള്ള അവാര്‍ഡ് കിട്ടിയപ്പോള്‍ അതിലും സന്തോഷം എന്നായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണം. സംസ്ഥാന തലത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് കിട്ടാത്തതില്‍ സങ്കടമില്ല എന്നും സുരാജ് പറഞ്ഞു. അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ തന്നെ വിഷമവുമില്ല.

suraj-venjamoodu

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പേരറിയാത്തവര്‍ എന്ന ചിത്രത്തിന് സംസ്ഥാന തലത്തില്‍ ഒരു അവാര്‍ഡ് പോലും കിട്ടിയിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സുരാജ് പ്രതികരിച്ചില്ല. കിട്ടിയ അവാര്‍ഡില്‍ സന്തോഷമുണ്ട്. ഇതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ് വിവാദത്തിനില്ല. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രങ്ങളിലെ അഭിനയത്തിനാണ് സുരാജിന് മികച്ച ഹാസ്യതാരത്തിനുള്ള അവാര്‍ഡ് കിട്ടിയത്.

മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ ആന്‍ അഗസ്റ്റിനെ സുരാജ് ആദ്യം തന്നെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചു. മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഫഹദ് ഫാസിലിനെയും ലാലിനെയും മറ്റ് അവാര്‍ഡ് ജേതാക്കളെയും സുരാജ് മനസറിഞ്ഞ് അഭിനന്ദിച്ചുകൊണ്ട് സ്വതസിദ്ധമായ ശൈലിയില്‍ സുരാജ് പറയുന്നു, താങ്ക് യൂ, താങ്ക് യൂ, താങ്ത് യൂ..

English summary
Kerala State filim awards Suraj Venjaramood best comedian.
Please Wait while comments are loading...
Your Fashion Voice
Advertisement
Content will resume after advertisement