കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

62 ബാറുകൾക്ക് ലൈസൻസ്; മദ്യനയം ശനിയാഴ്ച മുതൽ, കൂടുതൽ ലൈസൻസ് നൽകിയത് എറണാകുളത്ത്!!

പൂട്ടിയ 62 ബാറുകൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 29 ബാറുകൾക്ക് ലൈസൻസ് നൽകി.

Google Oneindia Malayalam News

തിരുവനന്തപുരം: ഇടതു സർക്കാരിന്റം മദ്യ നയം ശനിയാഴ്ച മുതൽ നിലവിൽ വന്നു. ബാറുകൽ ഞായറാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. ശനിയാഴ്ച ഒന്നാം തീയ്യതി ആയതിനാലാണ് ബാറുകൾ ഞായറാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുന്നത്. പൂട്ടിയ 62 ബാറുകൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 29 ബാറുകൾക്ക് ലൈസൻസ് നൽകി. ബാക്കി അപേക്ഷകർക്ക് വകരും ദിവസങ്ങളിൽ ലൈസൻസ് നൽകും.

സംസ്ഥാനത്ത് മൊത്തത്തില്‍ നാല്പത് ഹോട്ടലുകള്‍ നക്ഷത്രപദവിയുടെ ലൈസന്‍സ് പുതുക്കിയിട്ടില്ല. ഇവരെല്ലാം പദവിപുതുക്കാന്‍ പിഴസഹിതം അപേക്ഷ നല്‍കിയിരിക്കുകയാണ്. പദവി പുനഃസ്ഥാപിച്ചുകിട്ടുന്നതോടെ ബാര്‍ ലൈസന്‍സ് ലഭിക്കും. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കള്ളുഷാപ്പുകളുടെ ലൈസന്‍സ് ഒമ്പതുമാസത്തേക്കുകൂടി നീട്ടിനല്‍കിയിട്ടുണ്ട്. അതും ശനിയാഴ്ച പ്രാബല്യത്തിലാകും.

കശ്മീരിലെ അനന്ത്‌നാഗില്‍ വെടിവെപ്പ്: സ്ത്രീ കൊല്ലപ്പെട്ടു കശ്മീരിലെ അനന്ത്‌നാഗില്‍ വെടിവെപ്പ്: സ്ത്രീ കൊല്ലപ്പെട്ടു

 liquor1-3

24 പഞ്ചനകക്ഷത്ര ബാറുകളാണ് ഇതുവരെ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. ഇത് 25 ആയി മാറി. ബാറുകൾക്ക് പുറമെ പിയർ വൈൻ പാർലറുകളും സംസ്ഥാനത്ത് കൂടുതലായി അനുവദിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ബാറുകൾ തുറക്കുന്നതെങ്കിൽ തൊട്ടു പിറകിലായി തിരുവനന്തപുരവുമുണ്ട്. മൂമ്പ് അടച്ച 400 ലധികം ബാറുകളിൽ 62 എണ്ണമാണ് ആദ്യ ഘട്ടത്തിൽ തുറക്കുന്നത്.

English summary
Kerala state new liquor policy effective from saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X