കൗമാര കലയുടെ ഉത്സവത്തിന് തുടക്കം

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പാലക്കാട് തുടക്കം. ജനുവരി 19 മുതല്‍ 25 വരെയാണ് കലോത്സവും നടക്കുന്നത്. ഞായറാഴ്ച രാവിലെ പാലക്കാട് മോയന്‍സ് ഹൈസ്‌കൂളില്‍ കലോത്സവ പതാക ഉയര്‍ന്നതോടെ കലാ സ്‌നേഹികളുടെ ശ്രദ്ധ ഇനി ഏഴു നാള്‍ പാലക്കാട് മാത്രമായിരിക്കും.

ഞായറാഴ്ച രാവിലെ തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി. ഉച്ചക്ക് വര്‍ണ്ണ ശബളമായ സാംസ്‌കാരിക ഘോഷയാത്രയില്‍ പാലക്കാടന്‍ തനിമ പ്രകടമായി.

കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ദിരാ ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉദ്ഘാടന ചടങ്ങിനുണ്ട്. സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്‍ ഇത്തവണത്തെ കലോത്സവ ഉദ്ഘാടനവേദിയലെ മുഖ്യാതിഥിയാണ്.

സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി 8185 വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ കഴിവുകള്‍ മാറ്റുരക്കാന്‍ പാലക്കാട്ടേക്കെത്തുന്നത്. 232 ഇനങ്ങളിലായാണ് മത്സരങ്ങള്‍. 18 വേദികളാണ് പാലക്കാട് കലോത്സവത്തിനായി ഒരുക്കിയിരിക്കുന്നത്.

അപ്പീലുകള്‍ക്ക് ഇത്തവണയും പഞ്ഞമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ജില്ലകളില്‍ നിന്നായി ഇപ്പോള്‍ തന്നെ എഴുനൂറോളം അപ്പീലുകള്‍ അനുവദിച്ചിട്ടുണ്ട്. കോടതി വഴി ഉള്ള അപ്പീലുകള്‍ വേറെയും ഉണ്ടാകും. അന്പത്തിനാലാമത് സംസ്ഥാന സ്കൂള്‍ കലോത്സവമാണ് പാലക്കാട് നടക്കുന്നത്.

English summary
Kerala State School Youth Festival starts at Palakkad.
Please Wait while comments are loading...
 

Skip Ad
Please wait for seconds

Bringing you the best live coverage @ Auto Expo 2016! Click here to get the latest updates from the show floor. And Don't forget to Bookmark the page — #2016AutoExpoLive