കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവുനായ വിഷയം; രൂക്ഷ വിമര്‍ശനവുമായി മനേകാ ഗാന്ധിക്ക് മുരളീധരന്റ കത്ത്

തെരുവുനായ്ക്കളെ സ്വയരക്ഷാര്‍ഥം കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന മനേകാ ഗാന്ധിയുടെ നിര്‍ദ്ദേശം തെറ്റാണെന്ന് മുരളീധരന്‍ പറയുന്നു.

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം ദിവസംതോറും വര്‍ധിച്ചുവരവെ തെരുവുനായ്ക്കള്‍ക്കുവേണ്ടി വാദിക്കുന്ന കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്ക് ബിജെപി നേതാവ് വി മുരളീധരന്റെ കത്ത്. തെരുവു നായ്ക്കള്‍ക്കുവേണ്ടിയുള്ള മന്ത്രിയുടെ വാദം ബിജെപിയുടെ പ്രതിച്ഛായ ഇല്ലാതാക്കുമെന്ന് മുരളീധരന്‍ പറയുന്നു.

തെരുവുനായ്ക്കളെ സ്വയരക്ഷാര്‍ഥം കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന മനേകാ ഗാന്ധിയുടെ നിര്‍ദ്ദേശം തെറ്റാണെന്ന് മുരളീധരന്‍ പറയുന്നു. കൊടും കുറ്റവാളികളുടെമേല്‍ ചുമത്തുന്ന കാപ്പ നിയമം നായകളെ കൊല്ലുന്നവര്‍ക്കെതിരെ ചുമത്തണമെന്ന പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുരളീധരന്‍ കത്തില്‍ വ്യക്തമാക്കി.

vmuralidharan1

കേന്ദ്രമന്ത്രിയുടെ നിലപാട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തും. കേരളത്തിലെ ജനങ്ങളെ ബിജെപിയില്‍നിന്നും അകറ്റുന്നതാണ് മന്ത്രിയുടെ വിഷയത്തിലുള്ള ഇടപെടലെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തുന്നു.

തെരുവു നായയുടെ കടിയേറ്റ് കഴിഞ്ഞദിവസം ഒരു വൃദ്ധന്‍ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മനേകാ ഗാന്ധിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. നായകള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ നിരന്തരം ഇടപെടുന്നത് മനേകാ ഗാന്ധിയാണ്. നായകളെ ഒരുതരത്തിലും കൊല്ലരുതെന്നും അവയെ വന്ധ്യംകരിക്കണമെന്നുമാണ് മനേകയുടെ നിര്‍ദ്ദേശം.

English summary
Kerala stray dog issue: V Muraleedharan writes to Maneka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X