ഫേസ്ബുക്കില്‍ പുലികള്‍ മലയാളികള്‍!! ഐടി വിദ്യാഭ്യാസത്തിലും മല്ലൂസിനെ തോല്‍പ്പിക്കാനാവില്ല മക്കളേ!!

ഐടി അധിഷ്ഠിത സ്‌കൂള്‍ വിദ്യാഭ്യാസത്തിലും ഇ സേവനത്തിലും ഫേസ്ബുക്ക് ഉപയോഗത്തിലും കേരളം ഒന്നാം സ്ഥാനത്താണെന്നാണ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

  • Published:
Subscribe to Oneindia Malayalam

ദില്ലി: സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കാത്ത മലയാളികള്‍ ചുരുക്കം. സമൂഹ മാധ്യമങ്ങളിലൂടെ മലയാളികളുടെ നാവിന്റെ ചൂടറിഞ്ഞ ലോക പ്രശസ്തര്‍ തന്നെയുണ്ട്. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ ഫേസ്ബുക്ക് ഉപയോഗത്തില്‍ കേരളമാണ് മുന്നിലെന്നാണ് വ്യക്തമായിരിക്കുന്നത്.

അതേസമയം ഫേസ്ബുക്കില്‍ സമയം കളയുന്നവര്‍ മാത്രമാണ് കേരളത്തിലുള്ളവര്‍ എന്നു കരുതരുത്. ഐടി അധിഷ്ഠിത സ്‌കൂള്‍ വിദ്യാഭ്യാസത്തിലും ഇ-സേവനത്തിലും കേരളത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഐടിയില്‍ പുലികള്‍

ഐടി അധിഷ്ഠിത സ്‌കൂള്‍ വിദ്യാഭ്യാസത്തിലും ഇ സേവനത്തിലും ഫേസ്ബുക്ക് ഉപയോഗത്തിലും കേരളം ഒന്നാം സ്ഥാനത്താണെന്നാണ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം ഇന്റര്‍നെറ്റ് ഉപഭോഗത്തിലെ എല്ലാ ഘടകങ്ങളും എടുത്താല്‍ കേരളം മൂന്നാംസ്ഥാനത്താണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മഹാരാഷ്ട്രയും കര്‍ണാടകയുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

ഐടി വിദ്യാഭ്യാസത്തില്‍ ബഹുദൂരം മുന്നില്‍

ഐടി അധിഷ്ഠിത സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ കേരളം മുന്‍പന്തിയിലാണെന്നാണ് സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 4071 സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഐടി സൗകര്യം ഉണ്ട്. ബ്രോഡ് ബാന്‍ഡ് ശൃംഖലയോെേടയുള്ള ക്ലാസ് മുറികളും 160 പരിശീലകരും 5600 സ്‌കൂള്‍തല കോ- ഓര്‍ഡിനേറ്റര്‍മാരും കേരളത്തിലുണ്ടെന്നും സര്‍വെ വ്യക്തമാക്കുന്നു.

സര്‍വെ ഇങ്ങനെ

ഇ അടിസ്ഥാന സൗകര്യം, ഇ പങ്കാളിത്തം, ഐടി പരിസരം, സര്‍ക്കാര്‍ ഇ സേവനം എന്നീ നാലു ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് സര്‍വെ നടത്തിയത്.

കേരളത്തിന്റെ നേട്ടം

വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സമ്പൂര്‍ണ, സ്‌കൂളുകള്‍ തമ്മില്‍ വിവര വിനിമയത്തിനുള്ള സ്‌കൂള്‍ വിക്കി, അധ്യാപകരുടെ വിവരങ്ങളുള്ള സ്പാര്‍ക്ക്, പാഠപുസ്തകങ്ങളുള്ള ടെക്സ്റ്റ്ബുക്ക് ഇന്‍ഡെന്‍ഡിങ് സംവിധാനം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇ-സംവിധാനം, സ്‌കൂള്‍ ജി.ഐ.എസ്. മാപ്പിങ്, പരീക്ഷാസംവിധാനം, പഠനസഹായത്തിനുള്ള സൈറ്റ്‌സ് ഡിജിറ്റല്‍ ഉള്ളടക്ക സംവിധാനം എന്നിവ ഇ-വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളായി വിലയിരുത്തി. കംപ്യൂട്ടര്‍ സൗകര്യമുള്ളതാണ് സംസ്ഥാനത്തെ 93 ശതമാനം സ്കൂളുകളും.

മൊബൈല്‍ ഉപയോഗം

മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണത്തിലും കേരളം തന്നെയാണ് ഒന്നാം സ്ഥാനത്ത്. കേരളത്തില്‍ നൂറില്‍ 50 പേരും ഇന്റര്‍നെറ്റ് ലഭ്യതയുള്ള മൊബൈല്‍ വരിക്കാരാണെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. മൊബൈല്‍ വരിക്കാര്‍വഴിയുള്ള വരുമാനം, ഇ-സേവനങ്ങള്‍, ഇ-ഇടപാടുകള്‍, പൗരസേവനത്തിനുള്ള ഇ-വാണിജ്യം, ഫെയ്‌സ്ബുക്ക് ഉപയോഗം എന്നിവ അടിസ്ഥാനമാക്കിയുള്ള ഇ-പങ്കാളത്തത്തില്‍ രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളം.

പ്രത്യേക പരാമര്‍ശം

കേരളത്തില്‍ നടപ്പാക്കിയ ഇ സേവനങ്ങളായ സംസ്ഥാന ഡേറ്റ സെന്റര്‍, കേരള സ്റ്റേറ്റ് ഏരിയ നെറ്റ് വര്‍ക്ക്, അക്ഷയ തുടങ്ങിയയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സര്‍വെയില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടുകയുണ്ടായി. ഒരു വ്യക്തിയില്‍ നിന്ന് മൊബൈല്‍ ഉപയോഗത്തില്‍ ശരാശരി 199 രൂപ സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്നുണ്ടെന്നാണ് വിവരം.

അടിസ്ഥാന സൗകര്യം

ഇ അടിസ്ഥാന സൗകര്യത്തില്‍ രണ്ടാംസ്ഥാനത്താണ് കേരളം. നൂറുപേരില്‍ 95 പേര്‍ക്കും കേരളത്തില്‍ ടെലിഫോണ്‍ കണക്ഷനുണ്ട്. മൊബൈല്‍ വരിക്കാരില്‍ 57 ശതമാനവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്നും സര്‍വെ വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് തിരിച്ചടി

അതേസമയം ഇന്റര്‍നെറ്റ് സൗകര്യത്തിനുള്ള തയ്യാറെടുപ്പ് സൂചികയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി ഉണ്ടായിരിക്കുകയാണ്. 2016ല്‍ ലോകത്തെ 144 രാജ്യങ്ങളില്‍ 89ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇപ്പോള്‍ 91ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യത്തിന് തിരിച്ചടിയാണിത്.

English summary
kerala top in it education, internet and mobile association of india survey.
Please Wait while comments are loading...