കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കുടുംബകോടതികളില്‍ കെട്ടിക്കിടക്കുന്നത് 50,000ത്തിലധികം കേസ്! കുടുംബകോടതികള്‍ക്കെന്താ പണി

52,000 കേസുകളാണ് കുടുംബ കോടതികളില്‍ പരിഹരിക്കപ്പെടാതെ കെട്ടിക്കിടക്കുന്നതെന്നാണ് വിവരങ്ങള്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ആണ് കണക്ക്പുറത്തുവിട്ടിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ഏറ്റവുമധികം വിവാഹ, കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാനുള്ളത് എവിടെയാണെന്നറിയാമോ? കേരളത്തില്‍. ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കേരളം. 52,000 കേസുകളാണ് കുടുംബ കോടതികളില്‍ പരിഹരിക്കപ്പെടാതെ കെട്ടിക്കിടക്കുന്നതെന്നാണ് വിവരങ്ങള്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ആണ് കണക്ക്പുറത്തുവിട്ടിരിക്കുന്നത്.

2016 നവംബര്‍ അവസാനം വരെ 52,000 കേസുകളാണ് പരിഹരിക്കപ്പെടാനുള്ളതെന്നാണ് കണക്ക്. കേരളത്തില്‍ മാത്രം പരിഹരിക്കപ്പെടാനുള്ള കേസുകള്‍ മറ്റ് 19 സംസ്ഥാനങ്ങളിലെ പരിഹരിക്കപ്പെടാത്ത കേസുകള്‍ക്ക് തുല്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 എന്നിട്ടും കേസുകള്‍ കുമിഞ്ഞ് കൂടുന്നു

എന്നിട്ടും കേസുകള്‍ കുമിഞ്ഞ് കൂടുന്നു

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ കുറവ് ജനസംഖ്യയാണ് കേരളത്തിലുള്ളത്.എ ന്നിട്ടും കേരളത്തില്‍ കുടുംബകോടതികളില്‍ കേസുകള്‍ കുമിഞ്ഞ് കൂടുന്നുവെന്നാണ് കണക്ക്. രാജ്യത്തിന്റെ പകുതിയിലധികം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്്, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് കേരളം ഒന്നാമതുള്ളത്.

 2016ല്‍ മാത്രം 52,446 കേസുകള്‍

2016ല്‍ മാത്രം 52,446 കേസുകള്‍

28 കുടുംബ കോടതികള്‍ ഉള്ള കേരളത്തില്‍ 2013 43,914 കേസുകള്‍ക്കാണ് തീര്‍പ്പു കല്‍പ്പിച്ചത്. 2014ല്‍ 53,564 കോസുകള്‍ക്കും 2015ല്‍ 51,288 കേസുകള്‍ക്കും തീര്‍പ്പുകല്‍പ്പിക്കാനായി. എന്നാല്‍ ഏറ്റവും ഒടുവലത്തെ വിവരങ്ങള്‍ അനുസരിച്ച് 52, 446 കേസുകളാണ് ഇനിയും തീര്‍പ്പുകല്‍പ്പിക്കാനുള്ളത്.

 പരിഹരിക്കപ്പെടുന്നില്ല

പരിഹരിക്കപ്പെടുന്നില്ല

വിവാഹമോചനക്കേസുകളാണ് കുടുംബ കോടതികള്‍ കൈകാര്യം ചെയ്യുന്നത്. ഇതുകൂടാതെ ജീവനാംശം, കുട്ടികളുടെ അധികാരം എന്നിവ സംബന്ധിച്ചും തീര്‍പ്പു കല്‍പ്പിക്കുന്നത് കുടുംബ കോടതികളാണ്. കാര്യക്ഷമമായും വളരെ വേഗത്തിലും ഇത്തരം കുടുംബ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്തിനു വേണ്ടിയാണ് ഇത്തരം കോടതികള്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ കുടുംബ കോടതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 തമിഴ്‌നാട് അഞ്ചാം സ്ഥാനത്ത്

തമിഴ്‌നാട് അഞ്ചാം സ്ഥാനത്ത്

വിവാഹ, കുടുംബ കേസുകളില്‍ തമിഴ്‌നാടിനെ മറികടന്നാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. നിലവില്‍ തമിഴ്‌നാട് അഞ്ചാംസ്ഥാനത്താണ്. 37, 618 കേസുകളാണ് തമിഴ്‌നാട്ടില്‍ പരിഹാരം കാണാനുള്ളത്. 2013നും 15നും ഇടയില്‍ 40,000ത്തിലധികം കേസുകളാണ് തമിഴ്‌നാട് പരിഹരിച്ചത്.

 മറ്റ് സംസ്ഥാനങ്ങള്‍

മറ്റ് സംസ്ഥാനങ്ങള്‍

കേരളത്തെക്കാളും മൂന്ന് മടങ്ങ് ജസംഖ്യയുള്ള ബിഹാറാണ് കേരളത്തിനു തൊട്ട് പിന്നിലുള്ളത്. 50,847 കേസുകളാണ് ബിഹാറില്‍ പരിഹരിക്കപ്പെടാനുള്ളത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ദാമന്‍ ദ്യൂ, ദാദര്‍ നാഗര്‍ഹവേലി എന്നിവയാണ് ബിഹാറിനു പിന്നില്‍.

 ജനസംഖ്യയില്‍ ഒന്നാമത്

ജനസംഖ്യയില്‍ ഒന്നാമത്

രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ 5,466 കേസുകളാണ് പരിഹരിക്കപ്പെടാനുള്ളത്. 76 കുടുംബകോടതികളാണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്. 2013നും 15നും ഇടയില്‍ രണ്ട് ലക്ഷം കേസുകളാണ് ഉത്തര്‍ പ്രദേശില്‍ പരിഹരിക്കപ്പെട്ടത്. 2015ല്‍ മാത്രം 1.19 ലക്ഷം കേസുകള്‍ പരിഹരിച്ചു.

English summary
Kerala tops the list of states with the highest number of matrimonial disputes pending in family courts, with over 52,000 cases awaiting adjudication at the end of November 2016.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X