കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റെന്ന്, ഇനി അന്വേഷണവും... തെളിഞ്ഞാല്‍ പുറത്താക്കും

Google Oneindia Malayalam News

തൃശൂര്‍: മികച്ച എഴുത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയയായ ആളാണ് കേരള വര്‍മ കോളേജിലെ അധ്യാപിക ദീപ നിശാന്ത്. ഉത്തര്‍ പ്രദേശില്‍ ബീഫ് കൈവശം വച്ചതിന് ഒരാളെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കേരള വര്‍മ കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിനെ ന്യായീകരിച്ചുകൊണ്ട് ദീപ ടീച്ചര്‍ രംഗത്തെത്തിയിരുന്നു.

തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ സമരം ബീഫ് ഫെസ്റ്റിനെ പിന്തുണച്ച അധ്യാപകരെ പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു. ഇപ്പോഴിതാ ടീച്ചര്‍ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിരിയ്ക്കുന്നു.

Deepa Teacher

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് തൃശൂരിലെ കേരള വര്‍മ കോളേജ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഭാസ്‌കരന്‍ നായരാണ് ഇപ്പോള്‍ ടീപ ടീച്ചര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിയ്ക്കുന്നത്.

കാര്യങ്ങളുടെ പോക്ക് കുറച്ച് കൂടി ഗുരുതരമാണ്. അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റാണെന്നാണ് ദേവസ്വം പ്രസിഡന്റിന്റെ ഏകപക്ഷീയമായ കണ്ടെത്തല്‍. അന്വേഷണത്തില്‍ അധ്യാപികയ്ക്ക് തെറ്റ് പറ്റി എന്ന് തെളിഞ്ഞാല്‍ അവരെ പുറത്താക്കുമെന്നും ഭാസ്‌കരന്‍ നായര്‍ വ്യക്തമാക്കുന്നുണ്ട്.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തിയപ്പോള്‍ കാമ്പസ്സിലെ അവരിടെ യൂണിയന്‍ ഓഫീസ് തീയിട്ട് നശിപ്പിച്ചിരുന്നു. എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരെ മാത്രമായിരുന്നു.

ഈ സാഹചര്യത്തിലാണ് ദീപ നിശാന്ത് കോളേജ് അധികൃതര്‍ക്കെതിരേയും ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരേയും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. തുടര്‍ന്ന് ദീപ ടീച്ചര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പേര്‍ രംഗത്തെത്തുകയും ചെയ്തു.

English summary
Kerala Varma College Beef Fest controversy: Enquiry against Deepa Nisanth. Deepa Nisanth is a well known writer on social media and a faculty of Kerala Varma College Malayalam Department.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X