കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധുവിന് സ്വര്‍ണം10 പവനില്‍ കൂടുതല്‍ ആയാല്‍ പണി കിട്ടുവേ...

  • By Mithra Nair
Google Oneindia Malayalam News

തിരുവനന്തപുരം: വിവാഹ ദിവസം വധു 10 പവനില്‍ കൂടുതല്‍ സ്വര്‍ണം ധരിക്കരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമം കൊണ്ടുവരണമെന്ന് വനിതാ കമ്മീഷന്‍. ഇത് സംബന്ധിച്ച് നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തതായി വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി പറഞ്ഞു.

10 പവനില്‍ കൂടുതല്‍ സ്വര്‍ണം അണിയുകയാണെങ്കില്‍ കൊടുത്തവരില്‍ നിന്നും വാങ്ങിയവരില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും നികുതി ഈടാക്കണമെന്നാണ് വനിതാ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ ശിപാര്‍ശയില്‍ പറയുന്നത്.

kerala-women-commission.jpg -Properties

ആഭരണങ്ങളേക്കാള്‍ പെണ്‍കുട്ടികളുടെ വ്യക്തിത്വത്തിന് വിലകല്‍പിക്കണമെന്നും പലപ്പോഴും വിവാഹവേളകളില്‍ വധുവിന്റെ സൌന്ദര്യം ശ്രദ്ധിക്കാതെ പോകുന്നുവെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി പറഞ്ഞു.

പലപ്പോഴും സ്വര്‍ണം കുടുംബബന്ധം തകര്‍ക്കുന്നതില്‍ വില്ലനാകാറുണ്ടെന്നും യുവതലമുറയില്‍ കൂടുതല്‍ പേര്‍ക്കും സ്വര്‍ണാഭരണങ്ങളോട് താല്‍പര്യമില്ല. നിയമനിര്‍മാണത്തോടൊപ്പം ശക്തമായ ബോധവത്കരണവും നടത്തണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

English summary
kerala women's commission new statement about gold, marriage time bride not were more than 80 gold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X