കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരമ്മ!!കൊലയാളി ഗെയിം പത്ത് വർഷം മുമ്പേ കേരളത്തിൽ ഉണ്ടായിരുന്നു!!

ആറ് തവണ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ആറാം തവണ ആത്മഹത്യ ശ്രമം വിജയിക്കുകയായിരുന്നുവെന്നും സരോജം പോസ്റ്റിൽ കുറിക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ബ്ലൂ വെയിൽ ഗെയിമിനെ കുറിച്ച് ദിവസംതോറും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വിളപ്പിൽശാലയിൽ പതിനാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നാലെയാണ് കേരളത്തിലും കൊലയാളിഗെയിം പിടിമുറുക്കിയിരിക്കുന്നതായ വിവരങ്ങൾ പുറത്തു വന്നിരുന്നത്. എന്നാൽ പത്ത് വർഷങ്ങൾക്ക് മുമ്പ് തന്നെ കൊലയാളി ഗെയിം കേരളത്തിൽ ഉണ്ടായിരുന്നതായി എഴുത്തുകാരി സരോജം. തന്റെ മകന്‍ ഇതിന്റെ ഇരയാണെന്നും സരോജം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് സരോജത്തിന്റെ വെളിപ്പെടുത്തൽ.

<strong>പിസി ജോർജിന് അടുത്ത പണി!!നടിക്കെതിരായ വാക്കുകൾ മനുഷ്യത്വരഹിതമെന്ന് സ്പീക്കർ!! വേണ്ടത് ചെയ്യും!!</strong>പിസി ജോർജിന് അടുത്ത പണി!!നടിക്കെതിരായ വാക്കുകൾ മനുഷ്യത്വരഹിതമെന്ന് സ്പീക്കർ!! വേണ്ടത് ചെയ്യും!!

കേരളത്തിൽ ബ്ലൂവെയിൽ ഗെയിം ‌ആത്മഹത്യയ്ക്ക് സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മകന്റെ മരണത്തെ കുറിച്ച് വ്യക്തമാക്കി സരോജം രംഗത്തെത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ചതിക്കുഴിയെ കുറിച്ച് സരോജം എഴുതിയ കവിതയും പോസ്റ്റിൽ പങ്ക് വച്ചിട്ടുണ്ട്.

പുതിയ കാര്യമല്ല

പുതിയ കാര്യമല്ല

ബ്ലൂ വെയിൽ ഗെയിം പോലുളള ആത്മഹത്യ ഗെയിമുകൾ പുതിയ കാര്യമല്ലെന്നാണ് എഴുത്തുകാരിയും വനംവകുപ്പ് മുൻ ഡെപ്യൂട്ടി സെക്രട്ടറിയുമായ എസ് സരോജം പറയുന്നത്. 2006 ജൂലൈ 16- നുണ്ടായ സമാനമായൊരു സംഭവത്തില്‍ നീറി നീറിക്കഴിയുന്ന ഒരമ്മയാണ് താനെന്നും സരോജം പറയുന്നു.

മകന്റെ ആത്മഹത്യ

മകന്റെ ആത്മഹത്യ

കമ്പ്യൂട്ടർ ഗെയിമിന്റെ ചതിക്കുഴിയിൽപ്പെട്ടാണ് മകൻ അനീഷ് ബാബു ആത്മഹത്യ ചെയ്തതെന്ന് സരോജം പറയുന്നു. ആറ് തവണ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ആറാം തവണ ആത്മഹത്യ ശ്രമം വിജയിക്കുകയായിരുന്നുവെന്നും സരോജം പോസ്റ്റിൽ കുറിക്കുന്നു.

മ‌കനെ ഗെയിമിലെത്തിച്ചത്

മ‌കനെ ഗെയിമിലെത്തിച്ചത്

ഇന്റർനെറ്റൊന്നും അധികം പരിചിതമല്ലാത്ത കാലത്താണ് മകൻ ചതിക്കുഴിയിൽ പ്പെട്ടതെന്ന് സരോജെ പറയുന്നു. ചെറുപ്പം മുതലെ കമ്പ്യൂട്ടറിൽ മകന് അസാമാന്യ പരിജ്ഞാനം ഉണ്ടായിരുന്നതായി സരോജം വ്യക്തമാക്കുന്നു. ഈ ഭ്രമമാണ് മകനെ ഗെയിമിലേക്ക് എത്തിച്ചതെന്നും സരോജം.

ഗെയിമിന് അടിമപ്പെട്ടതിന് ശേഷം

ഗെയിമിന് അടിമപ്പെട്ടതിന് ശേഷം

ഗെയിമിന് അടിമപ്പെട്ടതിന് ശേഷമാണ് മകൻ പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സരോജം പറയുന്നു. ഗെയിം കളിക്കാന്‍ ആരംഭിച്ച ആറ് മാസത്തിനിടെയാണ് ആറ് ആത്മഹത്യ ശ്രം നടന്നതെന്നും അവർ. ഓരോ തവണ പരാജയപ്പെടുമ്പോഴും അടുത്ത തവണ വിജയിക്കാനുള്ള മാർഗം അഡ്മിൻ നൽകിക്കൊണ്ടിരുന്നതായി സരോജം വ്യക്തമാക്കുന്നു.

അറിയുന്നത് അഞ്ചാം തവണയും പരാജയപ്പെട്ടപ്പോൾ

അറിയുന്നത് അഞ്ചാം തവണയും പരാജയപ്പെട്ടപ്പോൾ

അഞ്ചാം തവണയും ആത്മഹത്യ ശ്രമം പരാജയപ്പെട്ടപ്പോഴാണ് ഇതിനെ കുറിച്ച് താനറിയുന്നതെന്ന് സരോജം പറയുന്നു. ആത്മഹത്യ പരാജയപ്പെട്ട് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിഞ്ഞ് തിരികെ വന്നപ്പോഴാണ് ഇതിനെ കുറിച്ച് മകൻ പറഞ്ഞതെന്ന് സരോജം.

ഉറപ്പു തന്നിരുന്നു

ഉറപ്പു തന്നിരുന്നു

ഇത്തരത്തിൽ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയ ശേഷമാണ് ആറാം തവണ അഡ്മിന്റെ നിർദേശപ്രകാരം മകൻ ആത്മഹത്യ ചെയ്തതെന്ന് സരോജം പറയുന്നു. ഡെസ്ക് ടോപ്പ് നിറയെ ഗെയിം കളിച്ച് ആത്മഹത്യ ചെയ്ത സെലിബ്രിറ്റികളുടെ ചിത്രങ്ങൾ മകൻ സൂക്ഷിച്ചിരുന്നതായി സരോജം പറയുന്നു. ശരീരത്തിൽ ചോര പൊടിയുന്ന കുത്തിവരയ്ക്കൽ ഉണ്ടായിരുന്നതായും അവർ.

പ്ലാസ്റ്റിക് കവർ തലവഴി മൂടി

പ്ലാസ്റ്റിക് കവർ തലവഴി മൂടി

2006 ജൂലൈ 16നാണ് മകൻ ആത്മഹത്യ ചെയ്തതെന്ന് സരോജം പറയുന്നു. പ്ലാസ്റ്റിക് കവർ തലവഴി മൂടിയാണ് ആത്മഹത്യയെന്നും അവർ പറയുന്നു. മരിക്കുന്നതിന് മുമ്പ് എല്ലാം ഡിലീറ്റ് ചെയ്തിരുന്നെന്നും അവർ വ്യക്തമാക്കുന്നു.

പറയാതിരുന്നത്‌

പറയാതിരുന്നത്‌

ഇക്കാര്യം അപ്പോൾ പറയാതിരുന്നത് ഇത്തരത്തിലെ കൊലയാളി ഗെയിമുകളെ കുറിച്ച് അറിയാത്തവർ അറിയാതിരിക്കുന്നതിന് വേണ്ടിയാണ് അന്ന് പറയാതിരുന്നതെന്നും എന്നാല്‍ ഇപ്പോൾ കേൾക്കുന്ന വാർത്തകള്‍ അസ്വസ്ഥമാക്കുന്നത് കൊണ്ടാണ് ഇക്കാര്യം പറഞ്ഞതെന്നും അവർ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

English summary
killer computer game lead suicide of my son says's sarojam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X