കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവുനായ പ്രശ്‌നത്തില്‍ പ്രശാന്ത് ഭൂഷണ് മുഖ്യമന്ത്രിയുടെ മറുപടി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തെരുവു നായ്ക്കളെ കൊന്നൊടുക്കാനുള്ള തീരുമാനമെടുത്താല്‍ കോടതിയില്‍ ചോദ്യംചെയ്യുമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ നിലപാടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. പ്രശാന്ത് ഭൂഷണ് അയച്ച കത്തിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ പ്രതികരണം അറിയിച്ചത്.

സംസ്ഥാനം നായ്ക്കളെ കൊന്നൊടുക്കാനുള്ള തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുതിര്‍ന്ന ഒരു സ്ത്രീയെ തെരുവുനായ കടിച്ചുകൊന്ന സംഭവത്തിനു ശേഷം തെരുവുനായ ശല്യം നേരിടാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഒരു യോഗം വിളിച്ചിരുന്നു എന്നത് വസ്തുതയാണ്. ഇതില്‍ നായകളെ വന്ധ്യംകരിക്കാനുള്ള തീരുമാനമാണ് പ്രധാനമായും കൈക്കൊണ്ടത്.

pinarayi

ഇതുസംബന്ധിച്ച് താങ്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആശ്ചര്യം ഉളവാക്കുന്നു. താങ്കളെ പോലെയൊരു പ്രമുഖ വ്യക്തി തെറ്റിദ്ധാരണാജനകമായി വന്ന വാര്‍ത്തകളാല്‍ സ്വാധീനിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. യഥാര്‍ത്ഥ വസ്തുത താങ്കള്‍ മനസിലാക്കണം. നിയമം അനുശാസിക്കുന്ന എല്ലാ കരുതലോടുംകൂടി പരിശീലനം നേടിയ മൃഗഡോക്റ്റര്‍മാര്‍ നായകളെ വന്ധ്യംകരണം നടത്താനാണ് തീരുമാനിച്ചത്.

തെരുവുനായ ശല്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ 'പെയ്ഡ് ന്യൂസ്' ആണെന്ന താങ്കളുടെ നിഗമനം നീതിയുക്തമല്ല. മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനു വിലകല്‍പ്പിച്ചും, 1960 ലെ നിയമത്തിനും 2015 നവംബറിലെയും 2016 മാര്‍ച്ചിലെയും സുപ്രീം കോടതി വിധികള്‍ക്കും അനുസൃതമായും ഈ പ്രശ്‌നം പരിഹരിക്കാനുതകുന്ന രീതിയില്‍ ഒരു നിയമനിര്‍മാണത്തിന് സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും പിണറായി വിജയന്‍ കത്തിലൂടെ വ്യക്തമാക്കി.

English summary
culling of dogs; Kerala CM pinarayi vijayan writes to Prashant Bhushan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X