കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജവെന്പാല പെരുന്പാന്പിനെ ഛര്‍ദിച്ചു

  • By Meera Balan
Google Oneindia Malayalam News

വിതുര: വാവ സുരേഷിന്റെ പിടിയിലായ രാജവെമ്പാല പെരുമ്പാമ്പിനെ ഛര്‍ദിച്ചു. രാജ വെമ്പാല പെരുമ്പാമ്പിനെ ഛര്‍ദിയ്ക്കുകയോ? വിശ്വസിയ്ക്കാനാവുന്നില്ല അല്ലേ. സുരേഷ് പിടികൂടുന്നതിന് മുന്‍പ് ഒരു പെരുമ്പാമ്പിനെ അകത്താക്കുകയായിരുന്നു രാജവെമ്പാല. പിടിയിലായതോടെ എന്നാല്‍ പിന്നെ ഒരു പെരുമ്പാമ്പ് കൂടെ ഇരുന്നോട്ടെ എന്ന് കരുതി ഒറ്റ ഛര്‍ദില്‍. വിതുരയിലാണ് സംഭവം.

വിതുര പൊന്നാംചുണ്ടിലാണ് സംഭവം. തോട്ടത്തില്‍ വിറക് ശേഖരിയ്ക്കാനെത്തിയ ബിജു എന്ന യുവാവാണ് രാജവെമ്പാലയെ കണ്ടത്. ഇയാള്‍ കാണുമ്പോള്‍ രാജവെമ്പാലെ പെരുമ്പാമ്പിനെ വിഴുങ്ങുകയായിരുന്നു. ജീവിത്തില്‍ ആദ്യമായാണ് രാജു രാജവെമ്പാലെയ കാണുന്നത്. അതു പെരുമ്പാാമ്പിനെ വിഴുങ്ങുന്നത്.

King Kobra

കണ്ട മാത്രയില്‍ തന്നെ അന്തം വിട്ടൊരു ഓട്ടമായിരുന്നു രാജു, നേരെ നാട്ടുകാരെയും കൂട്ടി മടങ്ങിയെത്തി. സംഭവം സത്യമാണെന്ന നാട്ടുകാര്‍ക്കും മനസിലായി. ഉടന്‍ തന്നെ വാവ സുരേഷിനെ വിളിച്ചു. വൈകിട്ടോടെ വാവ സുരേഷ് സംഭവ സ്ഥലത്തെത്തി. പാമ്പിനെ പിടികൂടി. പിടൂകൂടുന്നതിനിടെയാണ് രാജവെമ്പാല പെരുമ്പാമ്പിനെ ഛര്‍ദിച്ചത്.

ഏറെ നാള്‍ കാത്തിരുന്ന് കിട്ടിയ പെരുമ്പാമ്പിനെ നഷ്ടപ്പെടുത്തിയ നാട്ടുകാരോടുള്ള ദേഷ്യം പാമ്പ് ചീറ്റി തീര്‍ത്തു. തീറ്റ നഷ്ടമായതിനാല്‍ പാമ്പിന് ഒട്ടും മര്യാദയുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഏറെ ശ്രമകരമായാണ് വാവസുരേഷ് രാജവെമ്പാലയെ ചാക്കിലാക്കിയത്. താന്‍ പിടികൂടുന്ന 55 മത്തെ രാജവെമ്പാലയാണിതെന്ന് സുരേഷ് പറഞ്ഞു.

English summary
King Kobra vomits Python at Vithura in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X