കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മനിന്ദ തോന്നുന്നില്ലേ പിണറായി വിജയന് ? ടിപി ചന്ദ്രശേഖരനെ കൊന്നതെന്തിനാണെന്ന് കൂടി പറയണം...

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നേതൃത്വത്തിന് മനുഷ്യത്വമെന്ന മഹാഗുണം കൈമോശം വന്നപ്പോള്‍ ജീവിതസഖാവിനെ തന്നെ നഷ്ടമായ വ്യക്തിയാണ് താനെന്ന് കെകെ രമ

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിക്കാനാവില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായി കെകെ രമ. ആത്മനിന്ദ തോന്നാതെ എങ്ങിനെ ഇത്തരമൊരു പ്രസ്താവന നടത്താനായെന്നാണ് രമയുടെ ചോദ്യം. ഫേസ്ബുക്ക് പേജിലൂടെയാണ് രമ പിണറായി വിജയനെ വിമര്‍ശിച്ചത്.

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നേതൃത്വത്തിന് മനുഷ്യത്വമെന്ന മഹാഗുണം കൈമോശം വന്നപ്പോള്‍ ജീവിതസഖാവിനെ തന്നെ നഷ്ടമായ വ്യക്തിയാണ് താനെന്ന് കെകെ രമ പറഞ്ഞു. അങ്ങനെയൊരാള്‍ക്ക് മുഖ്യമന്ത്രിയുടെ വാക്കുകളിലെ കാപട്യത്തെ അവഗണിക്കാന്‍ കഴിയുന്നില്ലെന്നും രമ പറയുന്നു.

kk-rema

'ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാം, തിരുത്താന്‍ കഴിയില്ലെ'ന്ന് താങ്കള്‍ ഇപ്പോള്‍ പറഞ്ഞ വാചകങ്ങള്‍ കുറച്ചുകൂടി കൃത്യമായി, 'കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ലെ'ന്ന് നാലരവര്‍ഷം മുമ്പ് എന്റെ പ്രിയ സഖാവിന്റെ വെട്ടേറ്റ്പിളര്‍ന്ന് ജീവനറ്റ ശരീരത്തിന് മുന്നില്‍ ഹൃദയം പൊട്ടി പറഞ്ഞിട്ടുണ്ട് ഞാന്‍. അന്ന് 'കുലംകുത്തിയെന്നും കുലംകുത്തി തന്നെ'യെന്ന് ക്രൂരമായി പ്രതിവചിച്ച താങ്കളുടെ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നൊരാള്‍ക്ക് ഹൃദയമില്ലാത്ത പുതിയ പ്രസ്താവങ്ങള്‍ക്ക് മുന്നില്‍ മൗനിയാകാനാവുന്നില്ല.

തെരുവില്‍ വെട്ടിനുറുക്കി ഒടുക്കിയ നിരപരാധികളായ മനുഷ്യര്‍ക്ക് മേല്‍ അന്തഃസാരശൂന്യമായ ഈ വാക്കുകള്‍ ചൊരിയുന്നത് നിന്ദയല്ലാതെ മറ്റെന്താണ്?! ആത്മാവില്ലാതെ വിലകെട്ടുപോയ വാക്കുകള്‍ക്ക് മുന്നില്‍ തെരുവിലെ ചോര തീര്‍ച്ചയായും ചോദ്യങ്ങളായി നിവര്‍ന്നു നില്‍ക്കുക തന്നെ ചെയ്യും.

ടിപി ചന്ദ്രശേഖരനെന്ന നിങ്ങളുടെയൊക്കെ പഴയൊരു സഖാവിന് അതിക്രൂരം വധശിക്ഷ വിധിക്കാന്‍ മാത്രം താങ്കളുടെ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ച കാരണമെന്തെന്ന് ആ പ്രസ്താവനയില്‍ വിശദീകരിച്ചു കണ്ടില്ലെന്നും രമ ചോദിക്കുന്നു.

ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ പറ്റും; തിരുത്താന്‍ പറ്റില്ല. സൗമനസ്യം കൊണ്ടേ ആരെയും തിരുത്താനാവൂ. മനുഷ്യത്വപൂര്‍ണമായ ആ സൗമനസ്യത്തിന്റെ രാഷ്ട്രീയത്തിനായി എല്ലാവരും സ്വയം അര്‍പ്പിക്കുമെങ്കില്‍ ഈ നാട് ഒരുമയോടെ പുരോഗമിക്കും. നമ്മുടെ വരും തലമുറകള്‍ക്കു സ്വച്ഛമായി ഐശ്വര്യത്തില്‍ കഴിയാനാവുന്ന ഒരു അന്തരീക്ഷം നമുക്കു സൃഷ്ടിക്കാനാവുമെന്നായിരുന്നു പിണറായിയുടെ പ്രസ്താവന.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
KK Rema Facebook post against Chief Minister Pinarayi Vijayan on Kannur Violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X