കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ മാനേജ്മെന്റുകളെ സർക്കാർ സഹായിച്ചിട്ടില്ല... ഹൈക്കോടതി വിമർശനത്തിൽ മന്ത്രിയുടെ പ്രതികരണം...

  • By Anamika
Google Oneindia Malayalam News

കൊച്ചി: രണ്ട് മന്ത്രിമാരും ഒരു എംഎല്‍എയും ആരോപണങ്ങളില്‍ പെട്ട് നട്ടം തിരിയുന്നതിനിനിടെയാണ് ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോള്‍, മാനേജ്‌മെന്റുകളുടെ കളിപ്പാവയായി സര്‍ക്കാര്‍ മാററുത് എന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ഹൈക്കോടതിയുടെ പരാമര്‍ശം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നാണ് മന്ത്രി കെകെ ശൈലജയുടെ പ്രതികരണം. സ്വാശ്രയ മാനേജുമെന്റുകളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടത് നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ തന്നെയാണെന്നും മന്ത്രി പറഞ്ഞു.

ദിലീപിന് ഇന്ന് ഉറക്കമില്ലാ രാത്രി... ജനപ്രിയന്റെ വിധിയിലേക്ക് ഒരു രാത്രിയുടെ ദൂരം കൂടി..! നിർണായകം..ദിലീപിന് ഇന്ന് ഉറക്കമില്ലാ രാത്രി... ജനപ്രിയന്റെ വിധിയിലേക്ക് ഒരു രാത്രിയുടെ ദൂരം കൂടി..! നിർണായകം..

high court

സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സാധ്യമാകുന്നതെല്ലാം ചെയ്തുവെന്നും എന്തുകൊണ്ടാണ് ഹൈക്കോടതിക്ക് അത് ബോധ്യമാകാത്തതെന്ന് അറിയില്ലെന്നും കെകെ ശൈലജ പ്രതികരിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനേയും പ്രവേശന കമ്മീഷണറേയും കടുത്ത ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ചില സ്വാശ്രയ കോളേജുകളെ സഹായിക്കാന്‍ വേണ്ടി കോടതി വിധിയെ വളച്ചൊടിക്കുകയാണെന്നും കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും ഹൈക്കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

English summary
KK Shylaja's reaction over self financing case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X