കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയുടെ പരാമര്‍ശം മന്ത്രിയെ കേള്‍ക്കാതെ; രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് കെകെ ശൈലജ

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ അംഗ നിയമനത്തിലെ ഹൈക്കോടതി വിമര്‍ശനത്തില്‍ രാജിവെക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. കോടതിയുടെ വിധിന്യായത്തെ മാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിയെ കേള്‍ക്കാതെയാണ് കോടതി പരാമര്‍ശം നടത്തിയതെന്നും വാര്‍ത്താസമ്മേളനത്തില്‍ ശൈലജ പറഞ്ഞു. എല്ലാവര്‍ക്കും അവസരം നല്‍കാനാണ് അപേക്ഷ തീയതി നീട്ടിയത്.

അപേക്ഷ തീയതി നീട്ടുന്നത് പുതിയ കാര്യമല്ല. കമ്മീഷന്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നത് പരീക്ഷയുടെ മാര്‍ക്കിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ യാതൊരു രാഷ്ട്രീയ ഇടപെടലുകളും നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി ശൈലജയ്ക്കെതിരായ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അതേസമയം ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഹൈക്കോടതിയുടെ പരാമര്‍ശം ഉണ്ടായിട്ടും മന്ത്രിയെ സംരക്ഷിക്കുന്നത് അധാര്‍മ്മികമായ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

KK Shylaja

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളെ അനധികൃതമായി നിയമിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പഞ്ചായത്ത് മെമ്പറെ തട്ടികൊണ്ടു പോയതുള്‍പ്പെടെയുള്ള കേസില്‍ പ്രതിയായ ആളെയാണ് മന്ത്രി ബാലവകാശ കമ്മീഷനില്‍ നിയമിക്കാന്‍ ശ്രമിച്ചത്. ഇതുവഴി മന്ത്രി ഈ സമൂഹത്തെ വഞ്ചിക്കുകയായിരുന്നെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ഒരു മന്ത്രിയെക്കുറിച്ച് കോടതി ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നത് ചരിത്രിത്തില്‍ ആദ്യമായാണ്. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മന്ത്രി രാജിവെച്ച് പുറത്തു പോകുകയാണ് വേണ്ടെതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കെ.കെ ശൈലജയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ധാര്‍മ്മികമല്ലെന്നും ചെന്നിത്തല അഭിപ്രയാപ്പെട്ടു.

English summary
KK Shylaja's comments about High Court allusion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X