കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ നാടകം, പിന്നില്‍ സിപിഐയും ബാറുടമകളും: കെഎം മാണി

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: ബാര്‍ കോഴ വിവാദത്തിന് പിന്നില്‍ സിപിഐയും ബാര്‍ ഉടമകളും ആണെന്ന് കെഎം മാണി. കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് വിവാദമുണ്ടാക്കിയതെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ പ്രതികരിച്ചിരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ കോഴ വിഷയത്തില്‍ പിണറായി വിജയനും പന്ന്യന്‍ രവീന്ദ്രനും തമ്മില്‍ നടന്ന വാഗ്വാദങ്ങളെ പിന്‍പറ്റിയാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് പുതിയ ആരോപണം ഉന്നയിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരള കോണ്‍ഗ്രസ് എം, എല്‍ഡിഎഫിലേക്ക് വരുമോ എന്ന ഭയം കാരണമാണ് വിവാദം ഉണ്ടാക്കിയതെന്നാണ് കെഎം മാണിയും പിജെ ജോസഫും കോട്ടയത്ത് പറഞ്ഞത്.

KM Mani

സിപിഐയും ബാര്‍ ഉടമകളും ചേര്‍ന്നുള്ള നാടകം എന്നാണ് കെഎം മാണി കോഴ വിവാദത്തെ വിശേഷിപ്പിച്ചത്. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലെത്തിയാല്‍ സിപിഐയുടെ നില പരുങ്ങലിലാവും എന്ന ഭയമാണ് ഇങ്ങനെ ഒരു വിവാദമുണ്ടാക്കിയതെന്നും മാണി ആരോപിച്ചു.

കോഴ വിവാദത്തില്‍ കെഎം മാണി രാജിവക്കണം എന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നവംബര്‍ 25 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമരം രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നാണ് കെഎം മാണി പറയുന്നത്. ഇതുകൊണ്ടൊന്നും കേരള കോണ്‍ഗ്രസിനെ തകര്‍ക്കാനാവില്ലെന്നും കെഎം മാണി പറഞ്ഞു.

മാണിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിഗരണിക്കുന്ന കാര്യവും പത്ര സമ്മേളനത്തില്‍ ചര്‍ച്ചയായി. മുഖ്യമന്ത്രിയാവാന്‍ ആഗ്രഹമില്ലെന്നാണ് അപ്പോള്‍ മാണി മറുപടി പറഞ്ഞത്.

English summary
KM Mani alleges CPI and Bar owners behind Bar Bribe Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X