കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തെ പേടിച്ച് മാണി കോട്ടയത്തേക്ക് പോയില്ല

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിക്ക് കേരളത്തിലെ ഇടതുപക്ഷത്തെ പേടിയുണ്ടോ... പേടിയൊന്നും ഇല്ലെന്നാണ് ഇത്ര നാളും കരുതിയിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് തോന്നുന്നത്.

ബാര്‍ കോഴ വിവാദത്തില്‍ ആരോപണവിധേയനായ കെഎം മാണിയെ ബഹിഷ്‌കരിക്കാനാണ് ഇടതുമുന്നണി കഴിഞ്ഞ ദിവസം തീരുമാനിച്ചത്. മാണി രാജിവക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തില്‍ മാണിസാര്‍ ശരിക്കും പേടിച്ചോ?

ജനുവരി 25 ന് കോട്ടയത്ത് നിരവധി പരിപാടികളില്‍ പങ്കെടുക്കാമെന്ന് കെഎം മാണി ഏറ്റതായിരുന്നു. എന്നാല്‍ ഇടതുപക്ഷം പ്രശ്‌നമുണ്ടാക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതോടെ മാണിസാര്‍ പിന്‍വാങ്ങി.

KM Mani

ചടങ്ങുകളില്‍ ചിലതില്‍ മുഖ്യമന്ത്രി കൂടി പങ്കെടുക്കേണ്ടവയായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തില്ല. മുഖ്യമന്ത്രി പങ്കെടുക്കാത്തതുകൊണ്ടാണ് കെഎം മാണിയും പരിപാടികള്‍ ഉപേക്ഷിച്ചതെന്നാണ് ഔദ്യോഗികമായി നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ച് പോലും കരിങ്കൊടി കാണിക്കാന്‍ ധൈര്യപ്പെട്ടവരാണ് ഡിവൈഎഫ്‌ഐക്കാര്‍. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കാന്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ കാറിന്റെ ചില്ല കല്ലെറിഞ്ഞ് തകര്‍ത്തും കെഎം മാണി ഓര്‍ത്തുകാണും.

ശനി, ഞായര്‍ ദിവസങ്ങളില്‍ സ്വന്തം മണ്ഡലത്തില്‍ പതിവായി ഉണ്ടാകുന്ന കെഎം മാണി ഇത്തവണ എന്തായാലും പാലായില്‍ എത്തിയില്ല. റിപ്പബ്ലിക് ദിനം കഴിഞ്ഞാലുടന്‍ തന്നെ ഹര്‍ത്താലുമായി ബിജെപിയും രംഗത്തുണ്ട്.

English summary
KM Mani cancelled his programs in Pala due to LDF threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X