തന്നെ ശിക്ഷിയ്ക്കാന്‍ മാണി തന്റെ അപ്പനല്ലെന്ന് ജോര്‍ജ്ജ്
തിരുവനന്തപുരം: 'മാണി സാര്‍' എന്നായിരുന്നു പിസി ജോര്‍ജ്ജ് കഴിഞ്ഞ കുറേ കാലങ്ങളായി കെഎം മാണിയെ സംബോധന ചെയ്തുകൊണ്ടിരുന്നത്. ഇരുവരും തമ്മിലുള്ള പോര് തുടങ്ങുംപോഴും ജോര്‍ജ്ജിന് കെഎം മാണി മാണിസാര്‍ തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും അല്ല അവസ്ഥ.
തന്നെ ശിക്ഷിയ്ക്കാന്‍ മാണി തന്റെ അപ്പനല്ലെന്നാണ് ജോര്‍ജ്ജ് പറയുന്നത്. മാത്രമല്ല മാണിസാര്‍ എന്ന വിളിയും അങ്ങ് മാറി. ഇപ്പോള്‍ മാണിയെന്നാണ് വിളി. 'സാര്‍' വിളി കേള്‍ക്കാനേ ഇല്ല.
ജോര്‍ജ്ജിന് ചെറിയ ശിക്ഷ എന്തെങ്കിലും നല്‍കാനാണ് ഉദ്ദേശിച്ചിരുന്നതെന്ന ധനമന്ത്രി കെഎം മാണിയുടെ പ്രസ്താവനയ്ക്കെതിരെയാണ് മാണി തന്റെ അപ്പനോ അധ്യാപകനോ അല്ലെന്ന് ജോര്‍ജ്ജ് പറഞ്ഞത്.
മാണിയുടെ ഔദാര്യം കൊണ്ടല്ല ചീഫ് വിപ്പ് സ്ഥാനം നേടയിത്. യുഡിഎഫിനെ ശിഥിലമാക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതില്‍ മാണിയ്ക്കും പങ്കുണ്ടെന്ന് ജോര്‍ജ്ജ് പ്രതികരിച്ചു.