കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജിന്റെ ഉപദേശം സ്വീകരിച്ചു; കെഎം മാണി ധ്യാനത്തിന് പോയി

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും എത്രയും പെട്ടെന്ന് മാറ്റാന്‍ ഒരിക്കല്‍ക്കൂടി ആവശ്യപ്പെട്ടശേഷം കെ എം മാണി ധ്യാനത്തിന് പോയി. ചാലക്കുടിയിലാണ് ധ്യാനം. പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും തനിക്കെതിരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മാണി ധ്യാനത്തിനായി പോകുന്നത്. തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മാണി ധ്യാനത്തിനു പോകണമെന്ന് നേരത്തെ പിസി ജോര്‍ജ് പറഞ്ഞിരുന്നു.

തനിക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പറയാനും മാണി മടിച്ചില്ല. ജനം ഇക്കാര്യം തിരിച്ചറിയും. ആരോപണം ഉയര്‍ന്ന മറ്റുള്ളവര്‍ക്കെതിരെ കേസില്ലാതിരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് മാണി വ്യക്തമാക്കി. തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ലെന്നും മാണി പറഞ്ഞു.

km-mani-10

എന്തായാലും തനിക്ക് പരാതിയോ പരിഭവമോ ഇല്ല. ബാര്‍ കോഴ ആരോപണത്തില്‍ ഗൂഢാലോചന നടന്നെന്ന കാര്യം മാണി ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു. സമയമാകുമ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തും. ഗൂഢാലോചനയുടെ ചുരുളഴിയുകയാണ്. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന കാര്യം താന്‍ നേരത്തെ പറഞ്ഞതാണെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.

ബാര്‍ കോഴ കേസില്‍ ഇരട്ടത്താപ്പാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ആന്റണി രാജുവും പറഞ്ഞിരുന്നു. കെ ബാബു അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും ഇവര്‍ക്കെതിരെ കേസെടുക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ആന്റണി രാജു ചോദിക്കുന്നു. എല്ലാവര്‍ക്കും ഒരേ നീതി ലഭിക്കണമെന്നും ആന്റണി രാജു വ്യക്തമാക്കി.

English summary
KM Mani says I know the kingpin behind bribe charges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X