കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഢാലോചനക്കാരനെ അറിയാമെന്ന് മാണി, ബാബുവിനതിരെ കേസെടുക്കാത്തതെന്ത്?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി/തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോന നടത്തിയത് ആരാണെന്ന് തനിക്കറിയാമെന്ന് ധനമന്ത്രി കെഎം മാണി. ഒരുനാള്‍ അയാള്‍ വെളിച്ചത്ത് വരുമെന്നും കെഎം മാണി.

തനിക്കെതിരെ ബാര്‍ കോഴ വിവാദത്തില്‍ കേസെടുത്തതിനെതിരെ കെഎം മാണി രൂക്ഷമായി വിമര്‍ശിച്ചു. തെളിവില്ലാത്ത കാര്യത്തില്‍ കേസെടുക്കാന്‍ സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നാണ് മാണിയുടെ വാദം.

KM Manji

മാണിയുടെ വിമര്‍ശനം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് നേര്‍ക്കാണ് നീങ്ങുന്നത്. കെ ബാബുവിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് വിജിലന്‍സ് വ്യക്തമാക്കിയിരിക്കുന്നത്. വിഎസ് അച്യുതാനന്ദന്റെ പരാതിയില്‍ ആയിരുന്നു വിജിലന്‍സിന്റെ മറുപടി.

കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാതെ തനിക്കെതിരെ മാത്രം കേസെടുത്തത് ഉരട്ടത്താപ്പാണെന്നാണ് മാണിയുടെ വാദം. മുന്നണിയില്‍ പുതിയ വിവാദത്തിനാണ് ഇത് വഴിവക്കുക എന്ന് ഉറപ്പാണ്. പിസി ജോര്‍ജ്ജ് വിഷയത്തില്‍ അടിയന്തര നടപടിയെടുക്കണം എന്ന മാണിയുടെ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ലെന്നതും പ്രശ്‌നം വഷളാക്കും. കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് ആണ് ബബാര്‍ കോഴ ആരോപണത്തിന് പിന്നിലെന്ന് പിസി ജോര്‍ജ്ജും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗവും നേരത്തെ ആരോപിച്ചിരുന്നു.

English summary
KM Mani says that he know the man behind bar bribe conspiracy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X