കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ വീട്ടില്‍ പണം എണ്ണുന്ന യന്ത്രമില്ലെന്ന് കെഎം മാണി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ തുറന്നടിച്ച് ധനമന്ത്രി കെഎം മാണി രംഗത്ത്. തന്റെ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ താന്‍ അഴിമതിക്കാരനാവില്ലെന്നും മാണി പറഞ്ഞു. ബാര്‍ ഉടമ ബിജു രമേശ് പുറത്തുവിട്ട ശബ്ദരേഖകള്‍ കൃത്രിമമാണെന്നും മാണി വ്യക്തമാക്കി. ആരോപണങ്ങള്‍ക്ക് തെളിവോ സാഹചര്യമോ ഇല്ല. ഇപ്പോള്‍ നടക്കുന്നത് ബ്ലാക്ക് മെയില്‍ കച്ചവടം ആണെന്നും മാണി പറഞ്ഞു.

മൂന്നുമാസമായി ബാര്‍ കോഴ ആരോപണത്തില്‍ തന്നെ വേട്ടയാടുകയാണെന്നും കെഎം മാണി പറഞ്ഞു. പൈസയുണ്ടെങ്കില്‍ ആര്‍ക്കും ആടിനെ പട്ടിയാക്കാം. എന്റെ വീട്ടില്‍ പണം എണ്ണുന്ന യന്ത്രമില്ലെന്നും കെഎം മാണി വ്യക്തമാക്കി. ജനങ്ങള്‍ക്ക് തന്നെ അറിയാമെന്നും മാണി പറഞ്ഞു. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷം കനത്ത വില നല്‍കേണ്ടി വരും.

km-mani

പ്രതിപക്ഷത്തിന് നിലവാര തകര്‍ച്ചയാണെന്നും പ്രതിപക്ഷം സ്വന്തം ധര്‍മ്മം പുലര്‍ത്തണമെന്നും മാണി പറഞ്ഞു. ഒരു വ്യക്തിക്കും താന്‍ നികുതി ഇളവ് നല്‍കിയിട്ടില്ല. കള്ള പ്രചരണങ്ങളെക്കൊണ്ട് സര്‍ക്കാരിനെ തകര്‍ക്കാമെന്നും ആരും വിചാരിക്കണ്ട. തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ തേജോവധമാണ്. മാന്യന്മാര്‍ക്കെതിരായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും മാണി ആവശ്യപ്പെട്ടു. മദ്യനയം സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമായിരുന്നു.

ഇതുവരെ താന്‍ ഒരു കേസിലും പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും മാണി പറഞ്ഞു. ശത്രുക്കളെ പോലും സ്‌നേഹിക്കുകയാണ് താന്‍ ഇതുവരെ ചെയ്തത്. നികുതി കുറച്ചത് മന്ത്രിസഭയോടും മുഖ്യമന്ത്രിയോടും കൂടിയാലോചിച്ചിട്ടായിരുന്നുവെന്നും മാണി പറഞ്ഞു. താന്‍ ജീവിച്ചിരിക്കുമ്പോള്‍ മറ്റാരും ബജറ്റ് അവതരിപ്പിക്കില്ലെന്നും മാണി തുറന്നടിച്ചു. രാജിവെക്കില്ലെന്നും മന്ത്രി കെഎം മാണി പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

English summary
Minister KM Mani speech about bar bribery in Thiruvananthapuram press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X