കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തോട് പരസ്യമായി നന്ദി പറഞ്ഞ് കെഎം മാണി, ഇതാണ് മാണിച്ചായന്റെ പ്രതിപക്ഷ ബഹുമാനം!!

  • By Neethu
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ നിന്നും നീതി ലഭിച്ചില്ലെന്ന ആരോപണം പരസ്യമായി മാണി തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ നിയമസഭയില്‍ പ്രതിപക്ഷവും ഇതേ നിലപാട് ഉന്നയിച്ചപ്പോള്‍ മാണിച്ചായന് സന്തോഷമായി. പ്രതിപക്ഷ നേതാവിനെയും എംഎല്‍എമാരെയും മാണി നേരിട്ട് പ്രശംസിച്ചു എന്നാണ് പറയുന്നത്.

നിയമസഭയില്‍ വിഎസ് സുനില്‍കുമാറാണ് നാടകീയ രംഗങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സീസറിന്റെ ഭാര്യയും സംശയത്തിന് അതീനയായിരിക്കണം എന്നാണ് കോടതി പറഞ്ഞതെന്നും ഇപ്പോഴും സംശയത്തിന് വിധേയയായ സീസറിന്റെ ഒരു ഭാര്യ കെ ബാബു മന്ത്രി സഭയില്‍ തുടരുകയാണെന്നും സുനില്‍ കുമാര്‍ പ്രസംഗിച്ചു.

mani

സുനില്‍ കുമാറിന്റെ പ്രസംഗത്തെ മാണി ബഞ്ചിലടിച്ച് സ്വീകരിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഏറെ നാളുകളായി ഉയര്‍ത്തുന്ന ആരോപമാണിത്. പ്രതിപക്ഷം ഇതേ ആരോപണം ഉന്നയിച്ചപ്പോള്‍ മാണിയ്ക്കും വിഭാഗത്തിനും ഏറെ സന്തോഷമായി. പ്രസംഗത്തിന് ശേഷം സുനില്‍ കുമാറിനെ അടുത്തെത്തി നന്ദി രേഖപ്പെടുത്താനും മറന്നില്ല.

ബാര്‍ക്കോഴ കേസില്‍ ആരോപണ വിധേയനായ മാണിയെ രാജി വെപ്പിച്ചത് വളരെപ്പെട്ടന്നായിരുന്നു എന്നാല്‍ കെ ബാബു രാജി കത്ത് സമര്‍പ്പിച്ചിട്ടും മൂന്ന് ദിവസത്തോളം കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയില്ല എന്നതും ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. മാത്രമല്ല ,പിന്നീട് കോടതി വിധിയുടെ സഹായത്തോടെ മുഖ്യമന്ത്രി കെ ബാബുവിനെ പരോക്ഷമായി രക്ഷിക്കുകയായിരുന്നു. ഇരട്ട നീതിയാണ് മാണിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സ് കാണിച്ചത്.

English summary
km mani thanks to opposition party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X