കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സര്‍ക്കാര്‍ പരാജയം; ആഞ്ഞടിച്ച് കെഎന്‍എ ഖാദര്‍, എല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും

  • By Gowthamy
Google Oneindia Malayalam News

മലപ്പുറം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍. പിണറായി സര്‍ക്കാര്‍ പരാജയമാണെന്ന് ഖാദര്‍ പറഞ്ഞു. മതേതര വിരുദ്ധ, ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ചെറുവിരലനക്കാന്‍ കേരളത്തിലെ പിണറായി സര്‍ക്കാരിന് ആകുന്നില്ലെന്ന് ഖാദര്‍ കുറ്റപ്പെടുത്തി. ന്യൂനപക്ഷ സംരക്ഷകരെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ ഇപ്പോള്‍ ന്യൂനപക്ഷത്തിന്റെ പീഡകരായി മാറിയിരിക്കുകയാണെന്നും ഖാദര്‍.

തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ യൂത്ത് ലീഗിന് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ ഖാദര്‍ തള്ളി. മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണ് അതെന്നാണ് ഖാദര്‍ പറയുന്നത്. വേങ്ങര തിരഞ്ഞെടുപ്പില്‍ തനിക്ക് താഴേ തട്ടുമുതല്‍ മികച്ച പിന്തുണ ഉണ്ടെന്ന് ഖാദര്‍ പറയുന്നു.

ചെറുവിരലനക്കാന്‍

ചെറുവിരലനക്കാന്‍

പിണറായി സര്‍ക്കാരിനെ കെഎന്‍എ ഖാദര്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. മതേതര വിരുദ്ധ, ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ചെറുവിരലനക്കാന്‍ പിണറായി സര്‍ക്കാരിന് കഴിയുന്നില്ലെന്നാണ് വിമര്‍ശനം.

ന്യൂനപക്ഷ സംരക്ഷകര്‍

ന്യൂനപക്ഷ സംരക്ഷകര്‍

ന്യൂനപക്ഷ സംരക്ഷരെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ന്യൂനപക്ഷ പീഡകരായി മാറിയിരിക്കുകയാണെന്ന് ഖാദര്‍ പറയുന്നു.

എല്ലാം പ്രതിഫലിക്കും

എല്ലാം പ്രതിഫലിക്കും

ഇടതു പക്ഷത്തിന്റെ ഒന്നര വര്‍ഷത്തെ കേരളത്തിലെ ഭരണവും ബിജെപി സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ ഭരണവും വേങ്ങര തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ലക്ഷ്യം ഇതാണ്

ലക്ഷ്യം ഇതാണ്

വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടി തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും പൂര്‍ത്തികരണുമായിരിക്കും തന്റെ മുന്നിലുള്ള ലക്ഷ്യമെന്ന് ഖാദര്‍ വ്യക്തമാക്കുന്നു.

ഇടതുപക്ഷത്തിന്റെ കപടത

ഇടതുപക്ഷത്തിന്റെ കപടത

ഇടതുപക്ഷത്തിന്റെ കപടമുഖത്തിന് തിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്‍കുമെന്ന് ഖാദര്‍ പറയുന്നു. ഇക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം.

വാര്‍ത്തകള്‍ തള്ളി

വാര്‍ത്തകള്‍ തള്ളി

തന്നെ സ്ഥാനാര്‍ഥിയാക്കിയതില്‍ യൂത്ത് ലീഗിന് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ ഖാദര്‍ തള്ളി. മാധ്യമങ്ങള്‍ കെട്ടിച്ചമച്ച വാര്‍ത്തയാണതെന്നും താഴേതട്ടുമുതല്‍ മികച്ച പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം. യുവാക്കളുടെ പിന്തുണയാണ് കൂടുതലുളളതെന്നും ഖാദര്‍ പറയുന്നു.

അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം

അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം

ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് വേങ്ങര തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ലീഗ് കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഖാദറിനു പുറമെ കെപിഎ മജീദിന്റെ പേരും പരിഗണണനയിലുണ്ടായിരുന്നു.

English summary
kna khader against pinarayi vijayan and ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X