കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചു; ഈ നമ്പറില്‍ പരാതി അറിയിക്കാം

സിറ്റി ടാസ്‌ക് ഫോഴ്‌സ് എന്ന പേരില്‍ രൂപീകരിച്ച സ്‌ക്വാഡിന് ഐജി ശ്രീജിത്ത് ആണ് നേതൃത്വം നല്‍കുക.

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും ഗുണ്ടകളുടെ വിളയാട്ടമാണെന്ന പ്രതിപക്ഷ പരാതിക്ക് പിന്നാലെ കൊച്ചിയില്‍ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചു. സിറ്റി ടാസ്‌ക് ഫോഴ്‌സ് എന്ന പേരില്‍ രൂപീകരിച്ച സ്‌ക്വാഡിന് ഐജി ശ്രീജിത്ത് ആണ് നേതൃത്വം നല്‍കുക. സ്‌ക്വാഡ് രൂപീകരിച്ചതോടെ ഇനിമുതല്‍ പോലീസിന് ഗുണ്ടകളെ കരുതല്‍ അറസ്റ്റ് ചെയ്യാം.

ഗുണ്ടകളുടെ പ്രവര്‍ത്തനം അമര്‍ച്ച ചെയ്യുന്നതിനാണ് സ്‌ക്വാഡ് രൂപീകരിച്ചതെന്ന്് ശ്രീജിത്ത് പറഞ്ഞു. ഗുണ്ടകള്‍ പ്രധാനമായും വിഹരിക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖല പോലീസ് നിരീക്ഷണത്തിലായിരിക്കും. സ്‌ക്വാഡിലെ ഉദ്യോഗസ്ഥരുടെ പേരുകള്‍ രഹസ്യമായിരിക്കും. പോലീസിന്റെ പട്ടികയിലുള്ള 44 ഗുണ്ടകളെ പ്രത്യേകം നിരീക്ഷിക്കാനാണ് തീരുമാനം.

arrest

ഭൂമിയിടപാടും മറ്റു പണമിടപാടുകളും സംബന്ധിച്ചാണ് പോലീസിന് പ്രധാനമായും പരാതികള്‍ ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സ്‌ക്വാഡ് പ്രത്യേക അന്വേഷണം നടത്തുമെന്നും ഐജി അറിയിച്ചു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സ്‌ക്വാഡ് രൂപീകരണം.

ഗുണ്ടകള്‍ക്ക് യാതൊരുവിധ സര്‍ക്കാര്‍ സംരക്ഷണവും നല്‍കില്ലെന്നും കര്‍ശന നടപടിയെടുക്കുമെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു. കൊച്ചയില്‍ സ്‌ക്വാഡിന്റെ മാതൃകയില്‍ മറ്റു ജില്ലകളിലും സ്‌ക്വാഡ് രൂപീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

English summary
Kochi City Police forms anti-goonda squad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X