കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫാര്‍ മുഹമ്മദാലിയുടെ ലേ മെറിഡിയനിലെ മയക്കുമരുന്ന് വെള്ളപ്പൊടിയായി മാറുമോ?

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: പ്രമുഖ വ്യവാസിയ ഗള്‍ഫാര്‍ പി മുഹമ്മദാലിയുടെ ലേ മെറിഡിയില്‍ ഹോട്ടലില്‍ നിന്നും ഡിജെ പാര്‍ട്ടിയ്ക്കിടെ മയക്കുമരുന്ന് കണ്ടെത്തിയ സംഭവം വാര്‍ത്തയായിരുന്നു. കണ്ടെത്തിയത് മയക്കുമരുന്നാണെന്നും ലേ മെറിഡിയനില്‍ നിന്നാണ് കണ്ടെത്തിയതെന്നും റെയ്ഡിന് നേതൃത്വം നല്‍കിയ കൊച്ചി ഡിസിപി ഹരിശങ്കര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. അതിനിടെ അന്വേഷണം അട്ടിമറിയ്ക്കാനുള്ള ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട് വരുന്നു. ഹോട്ടലില്‍ നിന്ന് കണ്ടെത്തിയത് മയക്കുമരുന്നല്ലെന്നും വെള്ളപ്പൊടിയാണെന്നും വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടത്രേ.

അട്ടിമറി ശ്രമം മുന്‍കൂട്ടി കണ്ടാണ് ഡിസിപി ഹരിശങ്കര്‍ റെയ്ഡ് വിവരവും ഹോട്ടലിന്റെ വിവരവും മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞത്. ഹോട്ടലുകാരുടെ അനുമതിയോടെ നടന്ന ഡിജെ പാര്‍ട്ടിയില്‍ കെറ്റാലിനും അത്യപൂര്‍വ്വ ഇനത്തില്‍പ്പെട്ട ബ്രൗണ്‍ ഷുഗറും ഉള്‍പ്പെട്ടിരുന്നു. റെയ്ഡില്‍ ലോകപ്രശസ്ത സംഗീതഞ്ജന്‍ സൈക്കോവ്‌സ്‌കി എന്ന് വാസ്ലി മാര്‍ക്കോ പിടിയിലായിട്ടുണ്ട്.

ഗള്‍ഫാര്‍ മുഹമ്മദാലിയ്ക്ക് വേണ്ടി ഒരു പ്രമുഖ രാഷ്ട്രായ പാര്‍ട്ടിയും ചില ഉന്നത പൊലീസുദ്യോഗസ്ഥരും ചരട് വലി നടത്തുന്നുണ്ടത്രേ. ഒമാനില്‍ സര്‍ക്കാര്‍ സ്ഥാപന മേധാവിയ്ക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ ശിക്ഷിയ്ക്കപ്പെട്ടയാളാണ് മുഹമ്മദാലി.

ലേ മെറിഡിയനിലെ റെയ്ഡ്

ലേ മെറിഡിയനിലെ റെയ്ഡ്

കേരളത്തിലെ ഏറ്റവും പ്രമുഖമായ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒന്നാണ് ലേ മെറിഡിയന്‍. ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ലേ മെറിഡിയന്‍. മുഹമ്മദാലിയാണ് ഹോട്ടലിന്റെ ഉടമ. കഴിഞ്ഞ ദിവസമാണ് ഹോട്ടലില്‍ റെയ്ഡ് നടന്നത്

ഡിജെ പാര്‍ട്ടി

ഡിജെ പാര്‍ട്ടി

ഡിജെ പാര്‍ട്ടിയ്ക്കിടെ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പതിനായിരം രൂപ ഫീസ് ഇടാക്കിയാണ് ഡിജെ പാര്‍ട്ടി നടത്തിയത്.

മയക്കുമരുന്ന്

മയക്കുമരുന്ന്

കെറ്റമിന്‍, മരിജുവാന. ഹാഷിഷ്, ബ്രൗണ്‍ ഷുഗര്‍ എന്നിവയെന്ന് സംശയിക്കുന്ന പൊടികളും മിശ്രിതങ്ങളും റെയ്ഡില്‍ കണ്ടെത്തി

സംഗീതഞ്ജനും അറസ്റ്റില്‍

സംഗീതഞ്ജനും അറസ്റ്റില്‍

റെയ്ഡില്‍ ലോകപ്രശസ്ത സംഗീതഞ്ജന്‍ സൈക്കോവ്‌സ്‌കി എന്ന വാസ്ലി മാര്‍ക്കോ പിടിയിലായിട്ടുണ്ട്.

ഉന്നതര്‍ അറിയാതെ

ഉന്നതര്‍ അറിയാതെ

ഉന്നത ഉദ്യോഗസ്തര്‍ അറിയാതെയാണ് ഡിസിപി ഹരിശങ്കര്‍ റെയ്ഡ് നടത്തിയത്. മൂന്ന് പൊലീസുകാര്‍ ഡിജെയ്ക്ക് ടിക്കറ്റെടുത്തിരുന്നു. ഇവരിലൂടെയാണ് മയക്കു മരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞത്

ഒതുക്കുന്നു

ഒതുക്കുന്നു

മയക്കുമരുന്നല്ല വെള്ളനിറത്തിലുള്ള പൊടിയാണ് കണ്ടെത്തിയതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്

അറസ്റ്റിലായവര്‍

അറസ്റ്റിലായവര്‍

സംഗീതഞ്ജന്‍ ഉള്‍പ്പടെ ആറ് പേരാണ് അറസ്റ്റിലായത്. വൈറ്റില സ്വദേസി സെബാസ്റ്റ്യന്‍, കോട്ടയം സ്വദേശികളായ രാഹുല്‍, പ്രതാപ്, സുമിത്, തൃശ്ശൂര്‍ സ്വദേശികളായ സഫര്‍, ഗൗതം എന്നിവരാണ് അറസ്റ്റിലായത്

രഹസ്യ വിവരം

രഹസ്യ വിവരം

പൊലീസിന് ലഭിച്ച് രഹസ്യ വിവരത്തെത്തുര്‍ന്നാണ് റെയ്ഡ് നടത്തിയത്.

English summary
Kochi DCP Hari Sankar under political pressure after Le Meridien raid; Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X