കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മൻചാണ്ടിയുടെ ജനകീയ യാത്രയ്ക്കെതിരെ കൊച്ചി മെട്രോയുടെ പരാതി;പോലീസ് കേസ്, പിഴയും 6 മാസം തടവും?

ജനകീയ യാത്രയുടെ സംഘാടകർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എറണാകുളം ഡിസിസിയായിരുന്നു ജനകീയ യാത്ര സംഘടിപ്പിച്ചത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടത്തിയ കൊച്ചി മെട്രോ ജനകീയ യാത്രയ്ക്കെതിരെ കെഎംആർഎൽ അധികൃതർ പോലീസിൽ പരാതി നൽകി. ആലുവ മെട്രോ സ്റ്റേഷൻ കൺട്രോളറാണ് പരാതി നൽകിയത്.

ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ!അനിശ്ചിതത്വത്തിന്റെ 13 മണിക്കൂർ!ആലുവ പോലീസ് ക്ലബിൽ നടന്നത്ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ!അനിശ്ചിതത്വത്തിന്റെ 13 മണിക്കൂർ!ആലുവ പോലീസ് ക്ലബിൽ നടന്നത്

കൊല്ലത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ഇരുദിശകളിലേക്കുമുള്ള ഗതാഗതം താറുമാറായി,ട്രെയിനുകൾ വൈകുന്നു...കൊല്ലത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ഇരുദിശകളിലേക്കുമുള്ള ഗതാഗതം താറുമാറായി,ട്രെയിനുകൾ വൈകുന്നു...

കെഎംആർഎല്ലിന്റെ പരാതിയിൽ ആലുവ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ പേരെടുത്ത് പറഞ്ഞ് ആരെയും പരാതിയിൽ സൂചിപ്പിച്ചിട്ടില്ല. ജനകീയ യാത്രയുടെ സംഘാടകർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എറണാകുളം ഡിസിസിയായിരുന്നു ജനകീയ യാത്ര സംഘടിപ്പിച്ചത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിൽ നിന്നും ഉമ്മൻചാണ്ടിയെയും യുഡിഎഫ് നേതാക്കളെയും അവഗണിച്ചുവെന്ന് ആരോപിച്ചാണ് ജനകീയ യാത്ര നടത്തിയത്.

ജനകീയ യാത്ര...

ജനകീയ യാത്ര...

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കളും നിരവധി പ്രവർത്തകരുമാണ് കൊച്ചി മെട്രോയിലെ ജനകീയ യാത്രയിൽ പങ്കെടുത്തത്. കൊച്ചി മെട്രോയുടെ നിർമ്മാണത്തിൽ നിർണ്ണായക പങ്കുവഹിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവരെ ഉദ്ഘാടന ചടങ്ങിൽ നിന്നും അവഗണിച്ചുവെന്ന് ആരോപിച്ചായിരുന്നു ജനകീയ യാത്ര.

പ്രകടനവും മുദ്രാവാക്യം വിളിയും...

പ്രകടനവും മുദ്രാവാക്യം വിളിയും...

ജനകീയ യാത്രയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ മെട്രോ സ്റ്റേഷനകത്ത് പ്രകടനം നടത്തുകയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

തള്ളിക്കയറി...

തള്ളിക്കയറി...

ഇരുന്നൂറോളം പ്രവർത്തകർ ഒരുമിച്ച് സ്റ്റേഷനകത്തേക്ക് കയറാൻ ശ്രമിച്ചതോടെ ഓട്ടോമാറ്റിക്ക് ടിക്കറ്റ് പരിശോധന സംവിധാനവും, എസ്കലേറ്ററുകളും തകരാറിലായിരുന്നു.

ഖേദപ്രകടനം...

ഖേദപ്രകടനം...

ജനകീയ യാത്രയ്ക്കെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധമുയർന്നിരുന്നു. ജനകീയ യാത്ര ബുദ്ധിമുട്ടുണ്ടാക്കിയെന്ന് മറ്റു യാത്രക്കാരും അരോപിച്ചു. അതിനിടെ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും, പ്രവർത്തകരുടെ വികാരപ്രകടനമാണ് അവിടെയുണ്ടായതെന്നും പറഞ്ഞ രമേശ് ചെന്നിത്തല നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

പരാതി...

പരാതി...

ജനകീയ യാത്രയെക്കുറിച്ച് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് സ്റ്റേഷൻ കൺട്രോളർമാരോട് റിപ്പോർട്ട് തേടിയിരുന്നു. വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് കെഎംആർഎൽ പരാതി നൽകിയിരിക്കുന്നത്.

ആലുവ പോലീസ് കേസെടുത്തു...

ആലുവ പോലീസ് കേസെടുത്തു...

മെട്രോ ചട്ടങ്ങൾ ലംഘിച്ചെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ചൂണ്ടിക്കാണിച്ചാണ് കെഎംആർഎൽ ആലുവ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ആലുവ മെട്രോ സ്റ്റേഷൻ കൺട്രോളറാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പോലീസ് കേസെടുത്തിട്ടുണ്ട്.

Recommended Video

cmsvideo
പ്രത്യേകം പേരുകളില്ല...

പ്രത്യേകം പേരുകളില്ല...

എന്നാൽ പോലീസിന് ലഭിച്ച പരാതിയിലോ, രജിസ്റ്റർ ചെയ്ത കേസിലോ കോൺഗ്രസ് പ്രവർത്തകരുടെയോ നേതാക്കളുടെയോ പേരുകൾ പ്രത്യേകം പറയുന്നില്ല. ജനകീയ യാത്രയുടെ സംഘാടകർക്കെതിരെയാണ് കേസ്.

English summary
kochi metro gives complaint against oommen chandy's metro journey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X