കൊച്ചി മെട്രോയില്‍ യാത്രക്കാര്‍ കുറയുന്നു..സ്വാഭാവികമെന്ന് മെട്രോമാന്‍..കാരണം ??

  • By: Nihara
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രോയിലെ യാത്രാ നിരക്ക് കുറക്കണമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. തുടക്കത്തില്‍ യാത്രക്കാരുണ്ടായിരുന്നുവെങ്കിലും പിന്നീട് വരുമാനം കുറയുന്നുവെന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് യാത്രാനിരക്ക് കുറക്കാനുള്ള നിര്‍ദേശം മുന്നോട്ട് വെച്ചത്. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള യാത്രയ്ക്ക് നാല്‍പ്പത് രൂപയാണ് ഈടാക്കുന്നത്. യാത്രക്കാര്‍ ഏറെ നാളായി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ അനുകൂല തീരുമാനം നടപ്പിലാക്കിയിരുന്നില്ല. തുടക്കത്തിലെ തിരക്കിനു ശേഷം യാത്രക്കാര്‍ കുറയുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറയുന്നു.

സര്‍വീസ് ദീര്‍ഘിപ്പിക്കുന്നതോട് കൂടി യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് മെട്രോ ദീര്‍ഘിപ്പിക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാകുമെന്നും ഇ ശ്രീധരന്‍ പറയുന്നു. കേരള ഹിസ്റ്ററി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സിപി മമ്മു പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.

Kochi Metro

പതിനായിരത്തൊന്നു രൂപയായിരുന്നു അവാര്‍ഡ് തുക. എന്നാല്‍ അവാര്‍ഡ് തുക അസോസിയേഷനു തന്നെ അദ്ദേഹം മടക്കി നല്‍കി. ചരിത്ര ഗവേഷണത്തിന് തുക ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മെട്രോ ഒരു വ്യക്തമിയുടെ മാത്രം നേട്ടമല്ല വലിയൊരു കൂട്ടായ്മയുടെ പ്രവര്‍ത്തന ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Kochi Metro's Collection
English summary
E Sreedharan about Kochi metro must reduce fare.
Please Wait while comments are loading...