കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്‍ഹോള്‍ അപകടത്തില്‍പ്പെട്ട നൗഷാദിന്റെ കുടുംബത്തിന് ചിറ്റിലപ്പിള്ളിയുടെ വക 5 ലക്ഷം

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: സ്വന്തം ജീവന്‍ പണയപ്പെടുത്തി ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്തവരെ രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയ കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിന് വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. അപകടത്തില്‍ മരിച്ച ആന്ധ്ര സ്വദേശികളായ ഭാസ്‌കര്‍, നരസിംഹ എന്നിവരുടെ കുടുംബത്തിന് ഓരോ ലക്ഷം രൂപ വീതവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

നൗഷാദിന്റെ അര്‍പ്പണ മനോഭാവത്തെ ചിറ്റിലപ്പിള്ളി പുകഴ്ത്തി. നൗഷാദിന്റെ ധീരതയും അര്‍പ്പണമനോഭാവവും അംഗീകരിക്കുവാനും അവരുടെ കുടുംബത്തിന് കൈത്താങ്ങാവാനും വേണ്ടിയാണ് താന്‍ ധനസഹായം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ച വരുത്തിയ അധികൃതര്‍ക്കെതിരായ നിയമ നടപടിക്ക് വേണ്ട സഹായം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

kochouseph-chittilappilly

വ്യാഴാഴ്ചയാണ് കോഴിക്കോട് പാളയത്ത് മൂന്നു പേര്‍ മാന്‍ഹോളില്‍ അകപ്പെട്ട് മരിച്ചത്. ആദ്യമിറങ്ങിയയാള്‍ അകത്ത് കുടുങ്ങിയപ്പോള്‍ രണ്ടാമത്തെ തൊഴിലാളി രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇരുവരും അകത്ത് അകപ്പെട്ടെന്ന് മനസിലായതോടെയാണ് ആവഴി വന്ന നൗഷാദ് ധൈര്യപൂര്‍വം മാന്‍ഹോളിനകത്തിറങ്ങിയത്. എന്നാല്‍ മൂവരും ശ്വാസംകിട്ടാതെ മരിക്കുകയായിരുന്നു.

നൗഷാദിന്റെ കുടുംബത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. നൗഷാദിന് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കാന്‍ വേണ്ടതു ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

English summary
Kozhikode Manhole accident; Kochouseph Chittilappilly offers Rs 5 lakh to Noushad's family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X