കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍കുമാര്‍ വിഷയത്തിലും സിപിഐ-സിപിഎം പോര്;സിപിഐക്ക് പങ്കില്ലെന്ന് കാനം,തിരിച്ചടിയല്ലെന്ന് കോടിയേരി

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ഡിജിപി സിഥാനത്ത് നിന്ന് സെന്‍കുമാറിനെ നീക്കം ചെയ്ത നടപടിയില്‍ എല്‍ഡിഎഫിന് ഉത്തരവാദിത്വം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഷ്ട്രീയപരമായ തീരുമാനം ആയിരുന്നില്ല സെന്‍ കുമാറിനെ നീക്കിയതെന്നും കാനം വ്യക്തമാക്കി.

അതേസമയം സെന്‍കുമാര്‍ കേസിലെ സുപ്രീംകോടതി വിധി സര്‍ക്കാരിനുളള തിരിച്ചടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . സുപ്രീംകോടതി വിധി നടപ്പാക്കാനുളള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കോടതിയും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 രാഷ്ട്രീയ സമരമാക്കുന്നു

രാഷ്ട്രീയ സമരമാക്കുന്നു

കോടതി വിധിയെ ദുരുദ്ദേശപരമായി കാണുന്നില്ല. മന്ത്രി എംഎം മണിക്കെതിരെ സമരത്തെ രാഷ്ട്രീയ സമരമാക്കാന്‍ നീക്കം നടക്കുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി.

 കാനം രാജേന്ദ്രന്‍

കാനം രാജേന്ദ്രന്‍

സര്‍ക്കാര്‍ നയത്തിനായി ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനും പീഡിപ്പിക്കപ്പെടരുതെന്ന് കാനം പറഞ്ഞു.

 എംഎം മണി

എംഎം മണി

ചിലരുടെ വാക്കിലെ പ്രയോഗങ്ങളുടെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമാണ്. ഇക്കാര്യത്തില്‍ മുന്നണിക്ക് ഉത്തരവാദിത്വം ഇല്ലെന്നും മന്ത്രി മണിയുടെ വിവാദപരാമര്‍ശങ്ങള്‍ ലക്ഷ്യമിട്ട് കാനം പറഞ്ഞു.

 വിവാദ പരാമര്‍ശം

വിവാദ പരാമര്‍ശം

പൊതുസമൂഹത്തില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഉണ്ടായിരിക്കുന്നതെന്നും കാനം പറഞ്ഞു.

English summary
Kodiyeri and Kanam Rajendran's comment about Senkumar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X