കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെ കുടുക്കുന്നത് പോലീസുകാരെന്ന് കോടിയേരി; നിലയ്ക്ക് നിര്‍ത്തണമെന്ന് പാര്‍ട്ടി നിര്‍ദേശം

പത്ത് മാസത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനസമിതി അവലോകനം ചെയ്തു. ഈ യോഗത്തില്‍ പോലീസുകാരുടെ നടപടികള്‍ ഏറെ നേരം ചര്‍ച്ചയായിരുന്നു.

  • By Ashif
Google Oneindia Malayalam News

കൊച്ചി: പോലീസിലെ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. പോലീസുകാര്‍ പോലീസ് ആക്ടിനുള്ളില്‍ നിന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കോടിയേരി പറഞ്ഞു.

സിപിഎം സംസ്ഥാന സമിതിയുടെ യോഗതീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു കോടിയേരി. പോലീസ് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരേയോ മറ്റു മന്ത്രിമര്‍ക്കെതിരേയോ കോടിയേരി പ്രത്യക്ഷമായി വിമര്‍ശനം ഉന്നയിച്ചില്ല.

വീഴ്ചയുണ്ടായെന്ന് അഭിപ്രായമില്ല

പത്ത് മാസത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനസമിതി അവലോകനം ചെയ്തു. ഈ യോഗത്തില്‍ പോലീസുകാരുടെ നടപടികള്‍ ഏറെ നേരം ചര്‍ച്ചയായിരുന്നു. പോലീസ് ഭരണത്തില്‍ മൊത്തത്തില്‍ വീഴ്ചയുണ്ടായെന്ന് പാര്‍ട്ടിക്ക് അഭിപ്രായമില്ലെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫ് പോലീസില്‍ നിന്നു വ്യത്യസ്തം

സ്ത്രീ പീഡനക്കേസുകളില്‍ യുഡിഎഫ് സര്‍ക്കാരിന്റെ പോലീസില്‍ നിന്നു വ്യത്യസ്തമാണ് ഇപ്പോഴത്തെ പോലീസ്. കൊട്ടിയൂര്‍ കേസില്‍ വൈദികനെ വളരെ വേഗത്തില്‍ ജയിലിലടയ്ക്കാന്‍ സാധിച്ചു. യുഡിഎഫ് ആണ് അധികാരത്തിലെങ്കില്‍ ഇത് സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജിഷ കേസിലെ പ്രതി

ജിഷ കേസില്‍ യുഡിഎഫ് ഭരണത്തില്‍ പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എല്‍ഡിഎഫ് അധികാരത്തിലെത്തിയ ശേഷമാണ് പ്രതിയെ പിടികൂടിയത്. എന്നാല്‍ ചില പോലീസ് ഉദ്യോഗസ്ഥരുടെ നീക്കം തിരിച്ചടിയായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടി നിര്‍ദേശം ഇതാണ്

മന്ത്രിസഭയിലെ ഏതെങ്കിലും ഒരംഗത്തിനെതിരേയോ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേയോ അഴിമതി ആരോപണം ഉയര്‍ന്നിട്ടില്ല. ഭരണം കാര്യക്ഷമമാക്കണം. അതിന് ഓരോ മന്ത്രിമാരും തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച് ഭരണനടപടികളില്‍ ശ്രദ്ധ പതിപ്പിക്കണമെന്നു സംസ്ഥാന സമിതി നിര്‍ദേശം നല്‍കിയതായി കോടിയേരി പറഞ്ഞു.

English summary
Kodiyeri Balakrishnan said some police officers trying to troubling ldf government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X