കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ; തെളിവുകള്‍ അടങ്ങിയ സിഡി വിജിലന്‍സിന് കൈമാറി

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: അടച്ചിട്ട ബാറുകള്‍ തുറക്കുന്നതിനായി മന്ത്രി കെ എം മാണി ബാറുടമകളുടെ കൈയ്യില്‍ നിന്നും ഒരു കോടിരൂപ കോഴവാങ്ങിയെന്ന ആരോപണത്തില്‍, തെളിവുകള്‍ അടങ്ങിയ സിഡി പ്രതിപക്ഷ നേതാവ് കോടിയേരി ബാലകൃഷ്ണന്‍ വിജിലന്‍സിന് കൈമാറി. കേസില്‍ പ്രാഥമിക അന്വേഷണം നടത്തുന്ന അന്വേഷണ സംഘത്തിനാണ് കോടിയേരി സിഡി കൈമാറിയത്.

തെളിവുകള്‍ അടങ്ങിയ സിഡി കോടിയേരി കഴിഞ്ഞ ദിവസം നിയമസഭയില്‍ എത്തിച്ചിരുന്നു. ഇത് നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നത് ഡെപ്യൂട്ടി സ്പീക്കര്‍ തടഞ്ഞതോടെയാണ് സിഡി വിജിലന്‍സിന് കൈമാറാന്‍ തീരുമാനിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബാറുടമകള്‍ എത്ര രൂപ ഏതു സമയത്ത് കെഎം മാണിക്ക് നല്‍കിയെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് സിഡിയിലുള്ളതെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം.

kodiyeri-balakrishnan

ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് ആണ് കെ എം മാണിക്ക് ഒരു കോടിരൂപ കോഴ നല്‍കിയെന്ന് ആരോപിച്ചത്. ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കേരള പോലീസ് തയ്യാറായിരുന്നില്ല. നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്ന ആരോപണത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രം കേസ് രജിസ്റ്റര്‍ ചെയ്യാമെന്നാണ് വിജിലന്‍സിന്റെ നിലപാട്.

മാണിക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അക്കാര്യം തള്ളുകയായിരുന്നു. ആരോപണത്തില്‍ കേസെടുക്കണോയെന്ന് വിജിലന്‍സിന് തീരുമാനിക്കാമെന്ന് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. മാണിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്നുകാട്ടി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

English summary
Bar Bribe; Kodiyeri Balakrishnan handover evidence CD to vigilance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X