കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാളു കൂടി നിന്നാല്‍ വെടിവയ്ക്കും!! സ്ത്രീകളെ ബലാത്സംഗം ചെയ്യും!! വിവാദത്തില്‍ കുടുങ്ങി കോടിയേരി!!

പട്ടാള ഭരണം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളില്‍ ജനങ്ങളും പട്ടാളവും തമ്മില്‍ ഏറ്റുമുട്ടുകയാണെന്നും പരമാധികാരമുള്ളതിനാല്‍ പട്ടാളത്തിന് എന്തും ചെയ്യാമെന്നും കോടിയേരി പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

കണ്ണൂര്‍: ഇന്ത്യന്‍ സൈന്യത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. കണ്ണൂരിലെ ഒരു പരിപാടിക്കിടെ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്.

കണ്ണൂരില്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തോട് പ്രതികരിക്കവെയാണ് കോടിയേരിയുടെ വിവാദ പരാമര്‍ശം. പട്ടാള ഭരണം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളില്‍ ജനങ്ങളും പട്ടാളവും തമ്മില്‍ ഏറ്റുമുട്ടുകയാണെന്നും പരമാധികാരമുള്ളതിനാല്‍ പട്ടാളത്തിന് എന്തും ചെയ്യാമെന്നും കോടിയേരി പറയുന്നു. ന്യൂനപക്ഷ സാംസ്‌കാരിക സമിതികളുടെ ജില്ലാ കോ ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച മുഖ്യധാര രാഷ്ട്രീയവും മുസ്ലിം ന്യൂനപക്ഷങ്ങളും എന്ന സെമിനാറിലാണ് കോടിയേരിയുടെ വിവാദ പരാമര്‍ശം.

 സ്ത്രീകളെ ബലാത്സംഗം ചെയ്യും

സ്ത്രീകളെ ബലാത്സംഗം ചെയ്യും

നാലാളു കൂടി നിന്നാല്‍ പട്ടാളം വെടിവച്ച് കൊല്ലുകയും സ്ത്രീകളെ പിടിച്ചു കൊണ്ടുപോയി മാനഭംഗം ചെയ്യുകയുമാണെന്നാണ് കോടിയേരി പറയുന്നത്. ഈ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.

 കണ്ണൂരില്‍ പട്ടാള ഭരണം

കണ്ണൂരില്‍ പട്ടാള ഭരണം

കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയായതോടെ പട്ടാള ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് കോടിയേരിയുടെ വിവാദ പരാമര്‍ശം.

 പട്ടാള ഭരണമുള്ള സംസ്ഥാനങ്ങളില്‍

പട്ടാള ഭരണമുള്ള സംസ്ഥാനങ്ങളില്‍

അഫ്‌സ്പ നിയമം ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങളും പട്ടാളവും തമ്മില്‍ നിരന്തരം ഏറ്റുമുട്ടുകയാണെന്ന് കോടിയേരി പറയുന്നു. ജമ്മുകശ്മീര്‍, നാഗാലാന്‍ഡ് പോലെയുളള സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകള്‍ പട്ടാളത്തിന്റെ അതിക്രമങ്ങള്‍ക്ക് ഇരയാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

 എല്ലാവരും എതിര്‍ക്കണം

എല്ലാവരും എതിര്‍ക്കണം

കണ്ണൂരിലും പട്ടാള ഭരണം ഏര്‍പ്പെടുത്തിയാല്‍ ഇതൊക്കെ തന്നെയാകും സംഭവിക്കുകയെന്ന് കോടിയേരി പറയുന്നു. ഇക്കാര്യത്തില്‍ ആശങ്കയുള്ള എല്ലാവരും കണ്ണൂരില്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തണമെന്ന ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആവശ്യത്തിനെതിരെ രംഗത്ത് വരണമെന്നും കോടിയേരി.

കോടിയേരിക്കെതിരെ നടപടി

കോടിയേരിക്കെതിരെ നടപടി

അതേസമയം കോടിയേരിയുടെ വിവാദ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. സൈന്യത്തെ അപമാനിച്ച കോടിയേരിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇന്ത്യക്കാരുടെ അഭിമാനമായ സൈന്യത്തെ സ്ത്രീകളെ പീഡിപ്പിക്കുന്നവരായും മോശക്കാരായും ചിത്രീകരിക്കുകയാണ് കോടിയേരി എന്നാണ് ബിജെപി പറയുന്നത്.

 ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല

കണ്ണൂരില്‍ അടുത്തിടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണ്. സിപിഎം പ്രവര്‍ത്തകനായ ധന്‍രാജിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികാരമായിട്ടാണ് ബിജുവിനെ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് കണ്ണൂരില്‍ പട്ടാള ഭരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും ആര്‍എസ്എസും രംഗത്തെത്തിയത്.

 സംഘര്‍ഷം ശക്തം

സംഘര്‍ഷം ശക്തം

സിപിഎം അധികാരത്തിലെത്തിയ ശേഷം കണ്ണൂരില്‍ ബിജെപി സിപിഎം സംഘര്‍ഷം ശക്തമായരിക്കുകയാണ്. ഒരു വര്‍ഷത്തിനിടെ നിരവധി പേരാണ് രാഷ്ട്രീയ പകയുടെ പേരില്‍ കണ്ണൂരില്‍ കൊല്ലപ്പെട്ടത്. ഇതില്‍ അവസാനത്തെ ആളാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിജു.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

സമഗ്രമദ്യ നയം, ടോഡി ബോര്‍ഡ്....വനിത പ്രാതിനിധ്യം;എക്‌സൈസ് വകുപ്പിന്റെ ലക്ഷ്യങ്ങള്‍ കേട്ടാല്‍ ഞെട്ടും....കൂടുതല്‍ വായിക്കാന്‍

വെള്ളാപ്പള്ളിയെ തോല്‍പ്പിക്കാനാവില്ല മക്കളേ!എസ്എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര ജയം...കൂടുതല്‍ വായിക്കാന്‍

കഥാപാത്രത്തിന്റെ എന്റര്‍ടൈന്‍മെന്റ് നിലനിര്‍ത്തിക്കൊണ്ട് തന്നെ സ്ത്രീകള്‍ക്ക് പ്രചോദനുവുമായി വീണ്ടും...കൂടുതല്‍ വായിക്കാന്‍

English summary
kodiyeri balakrishnan's controversial remarks on indian army.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X