കോടിയേരിയുടെ പ്രസ്താവന തിരിച്ചുകൊത്തുന്നു; മലപ്പുറത്ത് സിപിഎം തോറ്റാല്‍ സര്‍ക്കാര്‍ രാജിവെക്കുമോ?

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ പിണറായി രാജിവെക്കണമെന്നാണ് കോടിയേരി പറയാതെ പറഞ്ഞതെന്നും കുമ്മനം പറഞ്ഞു.

  • Updated:
  • By: Akshay
Subscribe to Oneindia Malayalam

തിരുവന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് സംസ്ഥആന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തിരിച്ചടിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണ് കോടിയേരിയുടെ പ്രസ്താവനയെന്ന് ബിജെപി സംസ്ഥആന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ പിണറായി രാജിവെക്കണമെന്നാണ് കോടിയേരി പറയാതെ പറഞ്ഞതെന്നും കുമ്മനം പറഞ്ഞു. വിവിധ വിഷയങ്ങളില്‍ കേരളാ പോലീസിനും വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന കോടിയേരിയുടെ മുന്‍ പ്രസ്താവന കൂടി ഇതിനോട് കൂട്ടി വായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടിയേരിയോടുള്ള അമര്‍ഷം

പിണറായി ഭരണത്തോടുള്ള അമര്‍ഷമാണ് കോടിയേരിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് പിണറായി വിജയനെ അട്ടിമറിക്കാനാണെന്നും കുമ്മനം പറഞ്ഞു.

 

കോടിയേരിയുടെ ശ്രമം

തോല്‍വിയുടെ പേരില്‍ പിണറായി വിജയനെ രാജിവെപ്പിച്ച് ചുളുവില്‍ മുഖ്യമന്ത്രിയാകാനാണ് കോടിയേരിയുടെ ശ്രമം കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

 

രാജിവെച്ച് ജനവിധി തേടണം

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രാജിവെച്ച് പുതിയ ജനവധി തേടുമോയെന്ന് കോടിയേരി വ്യക്തമാക്കണം. ഇരുമുന്നണികളോടുമുള്ള ജനരോഷം ഈ തെരഞ്ഞെടുപ്പില്‍ ബിജെപി അനുകൂല വോട്ടായി മാറുമെന്നും കുമ്മനം പറഞ്ഞു.

 

മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥി

ഇരുമുന്നണികളുടെയും വോട്ട് പ്രയോജനപ്പെടുത്താന്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയെയാണ് മലപ്പുറത്ത് ബിജെപി മത്സരിപ്പിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

 

English summary
Kodiyeri Balakrishnan's statement on Malappuram byelection is a warning to Pinarayi VIjayan says Kummanam Rajasekharan
Please Wait while comments are loading...