കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാർ സർവ്വ കക്ഷി യോഗം; സർക്കാർ കാര്യം, മന്ത്രി പങ്കെടുക്കാഞ്ഞത് അസൗകര്യം മൂലം!!

കോട്ടയത്ത് ഒരു യോഗത്തിൽ പങ്കെടുക്കേണ്ടതിനാലാണ് മൂന്നാർ വിഷയത്തിൽ നടന്ന സർവ്വ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ കഴിയാഞ്ഞതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു.

Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാറിലെ 22 സെന്റ് ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ‌ റവന്യൂ മന്ത്രി പങ്കെടുത്താതിരുന്നത് അസൗ കര്യം മൂലാമുാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതേസമയം സിപിഎമ്മിന് യോഗത്തെ കുറിച്ച് അറിവില്ലെന്നും അത് സർക്കാർ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോട്ടയത്ത് ഒരു യോഗത്തിൽ പങ്കെടുക്കേണ്ടതിനാലാണ് മൂന്നാർ വിഷയത്തിൽ നടന്ന സർവ്വ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ കഴിയാഞ്ഞതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. എല്ലാ യോഗത്തിലും എല്ലാ മന്ത്രിമാരും പങ്കെടുക്കണമെന്നില്ല. ഇത് സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വത്തെ ബാധിക്കില്ല. മന്ത്രിയെ ക്ഷണിച്ചില്ലെന്നത് വിവാദമാക്കേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു

മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേരേണ്ടതില്ലെന്ന് വ്യക്തമാക്കി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

യോഗം കയ്യേറ്റക്കാരുടെ പരാതിയിന്മേൽ

യോഗം കയ്യേറ്റക്കാരുടെ പരാതിയിന്മേൽ

മൂന്നാറിലെ കയ്യേറ്റക്കാരുടെ പരാതികള്‍ പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. യോഗം വിളിക്കുന്നത് ശരിയല്ലെന്നും, ഇതിന് നിയമപരമായ തടസങ്ങള്‍ ഉണ്ടെന്നും റവന്യു മന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

റവന്യൂ മന്ത്രിയുടെ അഭിപ്രായം തള്ളി

റവന്യൂ മന്ത്രിയുടെ അഭിപ്രായം തള്ളി

റവന്യു മന്ത്രിയുടെ അഭിപ്രായം തള്ളിയ മുഖ്യമന്ത്രി യോഗം നടത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു.

പങ്കെടുക്കേണ്ടതില്ലെന്ന് സിപിഐ

പങ്കെടുക്കേണ്ടതില്ലെന്ന് സിപിഐ

മുഖ്യമന്ത്രി വിളിക്കുന്ന സര്‍വകക്ഷി യോഗവുമായി ബന്ധപ്പെട്ട അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും, അതിനാല്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും സിപിഐ വ്യക്തമാക്കിയിരുന്നു.

ഭിന്നതകൾക്ക് ആക്കം കൂട്ടി

ഭിന്നതകൾക്ക് ആക്കം കൂട്ടി

സിപിഎമ്മും സിപിഐയുമായുള്ള ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതാണ് ഉന്നത തലയോഗവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ.

യോഗം കോട്ടയത്ത്

യോഗം കോട്ടയത്ത്

കോളജ് അധ്യാപകരുടെ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കാനായി റവന്യൂ മന്ത്രി കോട്ടയത്തേക്ക് പോകും എന്നാണ് അറിയിച്ചത്.

എല്ലാ യോഗത്തിലും മന്ത്രിമാർ വേണ്ട

എല്ലാ യോഗത്തിലും മന്ത്രിമാർ വേണ്ട

എല്ലാ യോഗത്തിലും എല്ലാ മന്ത്രിമാരും പങ്കെടുക്കണമെന്നില്ല. ഇത് സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വത്തെ ബാധിക്കില്ല. മന്ത്രിയെ ക്ഷണിച്ചില്ലെന്നത് വിവാദമാക്കേണ്ട കാര്യമില്ലെന്നും കോടിയേരി ബാലകൃഷ്മൻ പറഞ്ഞു.

യോഗം ശനിയാഴ്ച

യോഗം ശനിയാഴ്ച

ശനിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം.

English summary
Kodiyeri's statement about Munnar all party meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X