അവസാനം എസ്എഫ്ഐക്കാരെയും പൊക്കി പിണറായിയുടെ പോലീസ്; പോലീസിന്റെ അഴിഞ്ഞാട്ടം ഇങ്ങനെയും

ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ ഇത് വരെ വിട്ടിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ ഉപരോധ സമരം നടത്തുകയാണ്.

  • Published:
  • By: Akshay
Subscribe to Oneindia Malayalam

കൊല്ലം: എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില് പിണറായിയുടെ പോലീസ് പൊക്കി. കൊല്ലം ശക്തികുളങ്ങര പോലീസാണ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്.

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയ എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ ഇത് വരെ വിട്ടിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ ഉപരോധ സമരം നടത്തുകയാണ്.

പിണറായിയുടെ പരിപാടി

സിപിഎം ജനുവരി 11ന് സംഘടിപ്പിക്കുന്ന എംകെ ഭാസ്‌കരന്‍ അനുസ്മരണ പരിപാടിയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയ വിദ്യാര്‍ത്ഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

 

എസ്എഫ്‌ഐ നേതാക്കള്‍

എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി അശ്വിന്‍, പ്രസിഡണ്ട് ജിതിന്‍ പത്രോസ്, ഏരിയാ കമ്മറ്റിയംഗം രാഹുല്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

 

മഴ പെയ്തപ്പോള്‍ കടയില്‍ കയറി

മഴ പെയ്തപ്പോള്‍ സമീപത്തുണ്ടായിരുന്ന കടയുടെ മുന്നിലേക്ക് കയറി നിന്ന സമയത്തായിരുന്നു പോലീസെത്തി കസ്റ്റഡിയിലെടുത്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

 

മദ്യപിച്ച പോലീസുകാര്‍

രാത്രിയില്‍ ജീപ്പിലുണ്ടായിരുന്ന പോലീസുകാര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ സംശമുന്നയിച്ചു.

 

English summary
Kollam Sakthikulangara police custodies SFI activists
Please Wait while comments are loading...