കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയില്‍ വീണ്ടും ആത്മഹത്യ; ഐഐടി മാര്‍ക്കു കുറഞ്ഞ പെണ്‍കുട്ടി ജീവനൊടുക്കി

  • By Anwar Sadath
Google Oneindia Malayalam News

കോട്ട: ഇന്ത്യയില്‍ കോച്ചിങ് സെന്ററുകളുടെ കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും ആത്മഹത്യ. പതിനേഴുകാരിയായ കീര്‍ത്തി എന്ന പെണ്‍കുട്ടിയാണ് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. രണ്ടുവര്‍ഷമായി IIT-JEE എന്‍ട്രന്‍സ് കോച്ചിങ്ങിനായി രാജസ്ഥാനിലെ കോട്ടയില്‍ താമസിച്ചു പഠിക്കുകയായിരുന്നു പെണ്‍കുട്ടി.

ബുധനാഴ്ചയാണ് ഇത്തവണത്തെ എന്‍ട്രന്‍സ് കോച്ചിങ് ഫലം പുറത്തുവന്നത്. റാങ്കിങ്ങില്‍ പിറകിലായതോടെ പെണ്‍കുട്ടി മാനസികമായി തളര്‍ന്നുപോയതാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്ന് ജവഹര്‍നഗര്‍ പോലീസ് ഓഫീസര്‍ ഹരിഷ് ഭാരതി പറയുന്നു. ഈവര്‍ഷം ഇത് അഞ്ചാമത്തെ ആത്മഹത്യയാണ് കോട്ടയില്‍ നടക്കുന്നത്.

suicide-by-jumping-off-from-building

ദില്ലി സ്വദേശിയായ പെണ്‍കുട്ടി പിതാവിനൊപ്പം വാടകയ്‌ക്കെടുത്ത ഒരു ഫ് ളാറ്റിലാണ് താമസിച്ചുവന്നിരുന്നത്. താമസിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാനിലയിലെത്തിയ പെണ്‍കുട്ടി താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

കോട്ടയിലെ കോച്ചിങ് സെന്ററുകളും ആത്മഹത്യയും നേരത്തെയും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. കഴിഞ്ഞവര്‍ഷം 18 കുട്ടികളാണ് പഠനഭാരം താങ്ങാനാകാതെ കോട്ടയിലെ വിവിധ സ്ഥലങ്ങളില്‍ ആത്മഹത്യ ചെയ്തത്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നുള്ള കുട്ടികളും ഇവിടെ പഠനത്തിനായി എത്തുന്നുണ്ട്. എന്‍ട്രന്‍സിന് താത്പര്യമില്ലാത്ത കുട്ടികളെ നിര്‍ബന്ധിച്ചാണ് രക്ഷിതാക്കള്‍ ഇവിടെ ചേര്‍ക്കുന്നതെന്ന ആരോപണമുണ്ടായിരുന്നു. ആത്മഹത്യ പെരുകിയതോടെ സംസ്ഥാന സര്‍ക്കാര്‍ കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കാനും കോച്ചിങ് സെന്ററുകളെ നിരീക്ഷിക്കാന്‍ ഏര്‍പ്പാട് ചെയ്‌തെങ്കിലും ആത്മഹത്യ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

English summary
Studying at a coaching institute kota Girl jumps to death due to low scores in IIT test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X