കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാരില്ലെന്ന് പറഞ്ഞതിന് ഡിടിഒക്ക് സസ്‌പെന്‍ഷന്‍

  • By Mithra Nair
Google Oneindia Malayalam News

കോട്ടയം: ജീവനക്കാരില്ലെന്ന് പറഞ്ഞതിന് കോട്ടയം ഡി.ടി.ഒക്ക് സസ്‌പെന്‍ഷന്‍. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജോര്‍ജ് തോമസിനെയാണ് കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.

പുതിയ ബസുകള്‍ അനുവദിക്കുമ്പോള്‍ ജീവനക്കാരെക്കൂടി നിയമിക്കണമെന്നും അല്ലെങ്കില്‍ സര്‍വിസുകള്‍ താറുമാറാകുമെന്നും പാലായില്‍ ലോ ഫ്‌ളോര്‍ ബസുകളുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.എം. മാണിയുടെ സാന്നിധ്യത്തില്‍ പ്രസംഗിച്ചതാണ് സസ്‌പെന്‍ഷന് കാരണം.

ksrtc.jpg -Properties

സ്വകാര്യ ബസ് സര്‍വിസ് ഏറ്റെടുക്കുമ്പോഴും പുതിയ സര്‍വിസ് ആരംഭിക്കുമ്പോഴും ആവശ്യത്തിന് ജീവനക്കാരെ കിട്ടുന്നില്ല. ഇത് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം വേണമെന്നും ഡി.ടി.ഒ പറഞ്ഞിരുന്നു. പൊതുവേദിയില്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഡി.ടി.ഒ പറഞ്ഞത് കോര്‍പറേഷന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.

ഡി.ടി.ഒയെ സസ്‌പെന്‍ഡ് ചെയ്തതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. കോര്‍പറേഷന്റെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ ഉന്നത ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിനെതിരെ വകുപ്പ് മന്ത്രിക്കും എം.ഡിക്കും ജീവനക്കാര്‍ പരാതി നല്‍കാനൊരുങ്ങുകയാണ്.

English summary
Kottayam district transport officer (DTO) was suspended for reportedly trying to invite the issue of staff shortage in the department before the minister at a public function.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X