കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയും മക്കളും അമേരിക്കയിൽ, പാവം ഗൃഹനാഥൻ തെരുവിൽ! അവർ ചെയ്ത ക്രൂരത...ആരും കരയും...

അമേരിക്കയിൽ സുഖജീവിതം നയിച്ചിരുന്ന എടത്വ സ്വദേശിയായ മദ്ധ്യവയസ്ക്കൻ ഇപ്പോൾ നഗരത്തിലെ തെരുവിലാണ് അന്തിയുറങ്ങുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കോട്ടയം: നഗരത്തിൽ അന്തിയുറങ്ങുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ട് സർവ്വേയ്ക്കിറങ്ങിയ കോട്ടയം നഗരസഭ അധികൃതർ കണ്ടത് കരളലയിക്കുന്ന കാഴ്ചകൾ. ഭാര്യയും മക്കളും ഉപേക്ഷിച്ചവരും, വീട് വിൽക്കേണ്ടി വന്നവരും, മാനസിക രോഗികളായവരുമടക്കം 93 പേരെയാണ് നഗരത്തിലെ തെരുവുകളിൽ നിന്നും കണ്ടെത്തിയത്.

ഐസിസിന് കേരളത്തിൽ വനിതാ വിംഗ്?റിക്രൂട്ട് ചെയ്യുന്നത് കണ്ണൂരിലെ ഉമ്മയും മകളും!പ്രത്യേക സംഘം... ഐസിസിന് കേരളത്തിൽ വനിതാ വിംഗ്?റിക്രൂട്ട് ചെയ്യുന്നത് കണ്ണൂരിലെ ഉമ്മയും മകളും!പ്രത്യേക സംഘം...

പ്രമുഖ സിനിമാ നടി സിപി ഖദീജ അന്തരിച്ചു; തേൻമാവിൻ കൊമ്പത്തിലെ 'അമ്മച്ചി',നൂറോളം സിനിമകൾ...പ്രമുഖ സിനിമാ നടി സിപി ഖദീജ അന്തരിച്ചു; തേൻമാവിൻ കൊമ്പത്തിലെ 'അമ്മച്ചി',നൂറോളം സിനിമകൾ...

ഇവരിൽ പലരും സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് എന്നതാണ് ഞെട്ടിക്കുന്ന സത്യം. കുടുംബത്തോടൊപ്പം വർഷങ്ങളോളം അമേരിക്കയിൽ സുഖജീവിതം നയിച്ചിരുന്ന എടത്വ സ്വദേശിയായ മദ്ധ്യവയസ്ക്കൻ ഇപ്പോൾ നഗരത്തിലെ തെരുവിലാണ് അന്തിയുറങ്ങുന്നത്.

street

ഭാര്യ വിവാഹ ബന്ധം വേർപിരിഞ്ഞതോടെ മക്കളും ഇയാളെ ഉപേക്ഷിച്ചു. തിരികെ നാട്ടിലെത്തിയ ഇയാളെ വീട്ടിൽ പോലും പ്രവേശിപ്പിക്കാൻ മകൻ തയ്യാറായില്ല. കൈവശമുണ്ടായിരുന്ന എല്ലാ സ്വത്തുക്കളും മക്കൾക്ക് നേരത്തെ തന്നെ എഴുതി നൽകിയിരുന്നു. വാടക നൽകാൻ പണമില്ലാത്തതിനാൽ തെരുവിൽ കഴിയുന്നവരെയും, തൊഴിൽരഹിതരായ അനാഥരെയും സർവ്വേയിൽ കണ്ടെത്തി.

ഒന്നിനു പിറകേ മറ്റൊന്ന്!ടിപി സെൻകുമാറും അകത്തേക്ക്?നടിയെക്കുറിച്ച് മോശം പരാമർശം;പണി കൊടുത്തത് സന്ധ്യഒന്നിനു പിറകേ മറ്റൊന്ന്!ടിപി സെൻകുമാറും അകത്തേക്ക്?നടിയെക്കുറിച്ച് മോശം പരാമർശം;പണി കൊടുത്തത് സന്ധ്യ

ശോഭേച്ചിക്ക് മണിയാശാന്റെ മുന്നറിയിപ്പ്! പല്ലടിച്ച് കൊഴിക്കാനിറങ്ങിയ മഹതിയുടെ ഭാവി ശോഭനമായിരിക്കില്ലശോഭേച്ചിക്ക് മണിയാശാന്റെ മുന്നറിയിപ്പ്! പല്ലടിച്ച് കൊഴിക്കാനിറങ്ങിയ മഹതിയുടെ ഭാവി ശോഭനമായിരിക്കില്ല

കേന്ദ്രസർക്കാർ കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി ഭവനരഹിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുണ്ട്. ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ സർവ്വേ നടത്തിയത്. പദ്ധതിയുടെ ആദ്യഘട്ടമായി എഴുപതോളം പേരെ മുട്ടമ്പലത്തെ ശാന്തിഭവനിൽ പുനരധിവസിപ്പിച്ചിട്ടുണ്ട്.

English summary
kottayam municipality conducted a survey on streets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X