കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദര്‍സ് വിദ്യാര്‍ഥിയുടെ പീഡനം; ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കോഴിക്കോട്: മുക്കത്ത് ദര്‍സ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി അബ്ദുല്‍ റഊഫ് ആണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവില്‍ പോയ ഇയാളെ നാഗര്‍കോവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ മുക്കത്ത് എത്തിച്ചു.

28

അബ്ദുല്‍ റഊഫ് ദര്‍സില്‍ ചേരണമെന്നാവശ്യപ്പെട്ട് മുക്കത്തെ സ്ഥാപനത്തില്‍ എത്തിയിരുന്നു. എന്നാല്‍ രക്ഷിതാക്കളില്ലാതെ ദര്‍സില്‍ ചേര്‍ക്കില്ലെന്ന് അധികൃതര്‍ നിലപാടെടുത്തു. എന്നാല്‍ ആ ദിവസം പ്രതി രാത്രി സ്ഥാപനത്തില്‍ തങ്ങി.

ദര്‍സിലെ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് താമസിപ്പിച്ചത്. അപ്പോഴാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. അടുത്ത ദിവസം അവധിക്ക് വീട്ടിലെത്തിയ കുട്ടി പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ചതോടെയാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്.

തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കുട്ടിയെ പരിശോധിച്ചപ്പോഴാണ് പീഡന വാര്‍ത്ത പുറത്തറിഞ്ഞത്. വീട്ടുകാര്‍ മുക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

English summary
Kozhikode daras child abuse: man arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X