കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ്ആപ്പിലെ അശ്ലീല ഫോട്ടോ; സസ്‌പെന്‍ഷനിലായ പോലീസുകാരന്‍ ആത്മഹത്യ ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: കുട്ടികള്‍ക്കുവേണ്ടിയുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ഫോട്ടോ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലീസ് ഓഫീസര്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് നടക്കാവ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എ.പി. ഷാജിയാണ് സസ്‌പെന്‍ഷനില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്.

ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ അബദ്ധത്തില്‍ പോസ്റ്റിട്ടു...

അബദ്ധത്തില്‍ വാട്‌സ്ആപ്പില്‍ ഗ്രൂപ്പില്‍ ഫോട്ടോ അയച്ചുപോയതാണെന്ന് ഷാജി പറഞ്ഞിട്ടും പോലീസില്‍ പരാതിയെത്തുകയും സസ്‌പെന്‍ഷനിലാക്കുകയുമായിരുന്നു. ഷാജിയുടെ പേരും മറ്റു വിവരങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു. ഇതില്‍ മാനക്കേടായതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് റിപ്പോര്‍ട്ട്.

Whatsapp

സ്ത്രീകള്‍ ഉള്‍പ്പെടെ 90 പേരുള്ള ഗ്രൂപ്പിലേക്കായിരുന്നു ഷാജിയുടെ ഫോണില്‍ നിന്നും അശ്ലീല ഫോട്ടോ ചെന്നത്. ഇതേ തുടര്‍ന്ന് ഗ്രൂപ്പ് അഡ്മിന്‍ പാറോപ്പടി സ്വദേശി രാജു പി. മേനോനാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതി അന്വേഷിച്ച സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ പിടി ബാലന്‍ ഷാജിക്കെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ടു നല്‍കുകയായിരുന്നു.

റിപ്പോര്‍ട്ട് പ്രകാരം സിറ്റി പോലീസ് കമ്മീഷണര്‍ പി എ വല്‍സണ്‍ ഷാജിയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍, ഷാജിയുടെ ന്യായീകരണം മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു സസ്‌പെന്‍ഡ് ചെയ്തത് എന്നു പറയുന്നു. ഡി.ഐ.ജി പി വിജയന്‍, ജഡ്ജി ആര്‍.എല്‍ ബൈജു തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഷാജി ഒരിക്കലും അശ്ലീല ചിത്രമയക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഷാജിയുടെ ആത്മഹത്യയെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധിച്ചു.

English summary
Obscene WhatsApp post: kozhikode police officer commits suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X