കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയ പ്രസംഗം: കെസെടുത്തത് നന്നായെന്ന് ശശികല ടീച്ചര്‍.. അഗ്നിശുദ്ധി തെളിയിച്ച് ഞാന്‍ തിരിച്ചുവരും!

  • By Kerala
Google Oneindia Malayalam News

പാലക്കാട്: തുടര്‍ച്ചയായ വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല പോലീസ് കേസോടെ ഒതുങ്ങും എന്ന് കരുതിയവര്‍ക്ക് തെറ്റി. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ നോക്കണ്ട എന്നാണ് പോലീസ് തനിക്കെതിരെ കേസെടുത്തതിനോട് പ്രതികരിച്ചുകൊണ്ട് ശശികല ടീച്ചര്‍ പറയുന്നത്. കോടതിയില്‍ താന്‍ അഗ്നിശുദ്ധി തെളിയിച്ച് തിരിച്ചുവരും.

Read Also: വര്‍ഗീയപ്രസംഗം ശശികല ടീച്ചര്‍ക്ക് പണികൊടുത്തു... ജാമ്യം പോലും കിട്ടില്ല? എന്താണീ വകുപ്പ് 153 എ?

Read Also: ശശികല ടീച്ചര്‍ക്കെതിരെ കേസെടുത്താല്‍ സോഷ്യല്‍ മീഡിയ അത് ആഘോഷിച്ചിരിക്കും.. കട്ടായം.. ഇതാ തകര്‍പ്പന്‍ ട്രോളുകള്‍!

മത വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് കാസര്‍കോട് ഹോസ്ദുര്‍ഗ് പോലീസ് കെ പി ശശികലയ്‌ക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പായ 153 എ പ്രകാരമാണ് കേസ്. എന്നാല്‍ ഇതൊന്നും ശശികല ടീച്ചറെ പരിഭ്രമപ്പെടുത്തുന്നില്ല. ഒരുതരത്തില്‍ പറഞ്ഞാല്‍ തനിക്കെതിരെ ഇപ്പോള്‍ കേസെടുത്തത് നന്നായി എന്നാണ് കെ പി ശശികല പറയുന്നത്.

ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കല്ലേ

ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കല്ലേ

ഹിന്ദുമതത്തിനെതിരെ നടക്കുന്ന വിവേചനങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ തനിക്ക് അവകാശമുണ്ട്. അത് ഇനിയും തുടരും. ഇത് ഞാന്‍ ചെയ്തില്ലെങ്കില്‍ ഇവിടെ ചെയ്യാന്‍ പതിനായിരക്കണക്കിന് ആളുകളുണ്ട്. ഓലപ്പാമ്പ് കാട്ടിയും പിപ്പിരി കാട്ടിയും പേടിപ്പിക്കാന്‍ നോക്കരുത്. പേടിച്ച് പിന്നോട്ട് പോകില്ല - കെ പി ശശികല പറഞ്ഞു.

കേസ് കൊണ്ട് കാര്യമില്ല പിന്നെയോ

കേസ് കൊണ്ട് കാര്യമില്ല പിന്നെയോ

തനിക്കെതിരെ കേസെടുത്തത് കൊണ്ടൊന്നും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നാണ് കെ പി ശശികല ഇപ്പോഴും പറയുന്നത്. താനല്ലെങ്കില്‍ മറ്റാരെങ്കിലും ഇതൊക്കെ വിളിച്ച് പറയും. വിവേചനം ഒഴിവാക്കിയാല്‍ മാത്രമേ ഇത്തരം സംസാരങ്ങള്‍ ഇല്ലാതാകൂ. അല്ലാതെ കേസ് കൊണ്ടും കൂട്ടം കൊണ്ടും കാര്യമില്ല - ശശികല റിപ്പോര്‍ട്ടറോട് പറഞ്ഞു.

അഗ്നിശുദ്ധി തെളിയിക്കും

അഗ്നിശുദ്ധി തെളിയിക്കും

കോടതിക്ക് വായില്‍ തോന്നിയ പോലെ കാര്യങ്ങള്‍ പറയാന്‍ പറ്റില്ലല്ലോ. സ്വന്തം ഭാഗം തെളിയിക്കാന്‍ തനിക്ക് കോടതിയില്‍ അവസരം കിട്ടും. അങ്ങനെ അഗ്നിശുദ്ധി തെളിയിച്ച് താന്‍ തിരിച്ചുവരും. ഇതാണ് ഈ കേസ് കൊണ്ടുണ്ടായ മെച്ചം - ഇങ്ങനെയാണ് കെ പി ശശികല കരുതുന്നത്.

കേസെടുത്തത് നന്നായി

കേസെടുത്തത് നന്നായി

തനിക്കെതിരെ 153 എ ചുമത്തി കേസെടുത്തത് ഒരുതരത്തില്‍ നന്നായി എന്ന പക്ഷക്കാരിയാണ് കെ പി ശശികല. താനീ കേസിനെ വളരെ പോസിറ്റീവായിട്ടാണ് എടുക്കുന്നത്. തന്നെക്കുറിച്ച് ആളുകള്‍ക്ക് കുറച്ച് കൂടി മനസിലാക്കാന്‍ ഈ കേസ് ഉപകാരപ്പെടും എന്നാണ് ഇവര്‍ കരുതുന്നത്.

താന്‍ വര്‍ഗീയ പ്രഭാഷകയോ

താന്‍ വര്‍ഗീയ പ്രഭാഷകയോ

കെ പി ശശികല താന്‍ വര്‍ഗീയ പ്രഭാഷകയാണ് എന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. തന്റെ പ്രഭാഷണം കേള്‍ക്കാത്തവരോ അടര്‍ത്തിയെടുത്ത ഭാഗങ്ങള്‍ മാത്രം കേട്ട് തെറ്റിദ്ധരിച്ചവരോ ആയ ആളുകള്‍ക്ക് തന്നെ ശരിയായി മനസിലാക്കാന്‍ പറ്റും. അങ്ങനെ തെളിയിക്കണം എന്ന് ആവശ്യമുണ്ടായിട്ടൊന്നും അല്ല.

കേസെടുത്തത് ഹോസ്ദുര്‍ഗ് പോലീസ്

കേസെടുത്തത് ഹോസ്ദുര്‍ഗ് പോലീസ്


/2016 എന്ന നമ്പറിലാണ് ഹോസ്ദുര്‍ഗ് പോലീസ് ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. വി എച്ച് പി നേതാവായ കെ പി ശശികല വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിക്കുന്ന എന്നാരോപിച്ച് അഭിഭാഷകനായ ഷുക്കൂറാണ് പോലീസിനെ സമീപിച്ചത്. ശശികലയുടെ വീഡിയോയും മറ്റും തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.

പണിയായത് വര്‍ഗീയ പ്രസംഗങ്ങള്‍ വേണ്ട

പണിയായത് വര്‍ഗീയ പ്രസംഗങ്ങള്‍ വേണ്ട

ഹിന്ദു ഐക്യ വേദി നേതാവായ ശശികല ടീച്ചറുടെ തീവ്ര ഹിന്ദുത്വ നിലപാടുകളുകള്‍ വളരെ വിവാദമായിട്ടുള്ളതാണ്. ഇവര്‍ ഹൈന്ദവ വിശ്വാസികളെ പ്രകോപിപ്പിക്കുകയും സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന തരത്തില്‍ പ്രസംഗിക്കുന്നു എന്നാണ് ആരോപണങ്ങള്‍.

കേസെടുത്തത് ഹോസ്ദുര്‍ഗ് പോലീസ്

കേസെടുത്തത് ഹോസ്ദുര്‍ഗ് പോലീസ്

ഹോസ്ദുര്‍ഗ് പോലീസാണ് കെ പി ശശികലയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. തസ്പര്‍ധ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും ശത്രുതയും ഉണ്ടാക്കുന്നതാണ് ശശികലയുടെ പ്രസംഗങ്ങള്‍ എന്നാണ് പരാതി

വകുപ്പ് 153 എ കടുപ്പമാണ്

വകുപ്പ് 153 എ കടുപ്പമാണ്

അഞ്ച് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരാവുന്ന വകുപ്പുകളാണ് ശശികലയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ വാക്കു കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ഇടപെട്ടു എന്ന കുറ്റമാണ് ഐ പി സി 153 എ വകുപ്പ്. 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

വിവാദ പ്രസംഗങ്ങള്‍

വിവാദ പ്രസംഗങ്ങള്‍

ഇതാദ്യമായിട്ടല്ല കെ പി ശശികലയുടെ പ്രസംഗങ്ങള്‍ വിവാദമാകുന്നത്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ തുടര്‍ച്ചയായി പൊതുവേദികളില്‍ പ്രസംഗം നടത്തി എന്ന പേരില്‍ ഇവര്‍ക്കെതിരെ ഒരുപാട് പേര്‍ പ്രചാരണവുമായി രംഗത്തുണ്ട്. വിശ്വാസികളെ പ്രകോപിപ്പിച്ച് ശത്രുതാ മനോഭാവം വളര്‍ത്തി പരസ്പരം അകറ്റുക എന്ന ഉദ്ദേശത്തോടെയാണത്രെ ശശികലയുടെ പ്രസംഗങ്ങള്‍.

പരാതി കൊടുത്ത് ഷുക്കൂര്‍

പരാതി കൊടുത്ത് ഷുക്കൂര്‍

കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായ ഷുക്കൂറാണ് കെ പി ശശികലയ്ക്കെതിരെ പരാതി നല്‍കിയത്. ശശികലയുടെ വിദ്വേഷ പ്രസംഗത്തിന്റെ യുട്യൂബ് ലിങ്കുകളും അടക്കമാണ് അഡ്വ. സി ഷുക്കൂര്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയെന്നാരോപിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ശശികലയുടെ പ്രസംഗങ്ങള്‍

ശശികലയുടെ പ്രസംഗങ്ങള്‍

കെ പി ശശികല ഓണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളും, ആറ്റിങ്ങല്‍ കടലിനെ സംബന്ധിച്ച് നടത്തിയ പ്രസംഗവും അടുത്തിടെ വലിയ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയിലും ഇവ വലിയ ചര്‍ച്ചയായി.

English summary
Hindu Aikya Vedi leader KP Sasikala reacts to the report that police register case for alleged hate speech.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X