കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെ മണിയെ കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയേക്കും! കാരണം പൊമ്പിളൈ ഒരുമൈ സമരം

പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിന് മൂന്നാറിലെ കോൺഗ്രസിനും, ഐഎൻടിയുസിക്കും ഒരിക്കലും യോജിക്കാനാകില്ലെന്നും എകെ മണി പറഞ്ഞിരുന്നു.

  • By അഫീഫ്
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാർ പൊമ്പിളൈ ഒരുമൈ സമരത്തിൽ കോൺഗ്രസിനെതിരെ പരസ്യമായ നിലപാടെടുത്ത കെപിസിസി വൈസ് പ്രസിഡന്റ് എകെ മണിയെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്തേക്കുമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് എകെ മണി നൽകിയ വിശദീകരണത്തിൽ പാർട്ടി നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

അമ്മ യോഗത്തിൽനിന്നും റിമകല്ലിങ്കൽ പുറത്തുവന്നു!നടി ആക്രമിക്കപ്പെട്ട വിഷയം ഉന്നയിച്ചു,ചർച്ച ചെയ്തില്ലഅമ്മ യോഗത്തിൽനിന്നും റിമകല്ലിങ്കൽ പുറത്തുവന്നു!നടി ആക്രമിക്കപ്പെട്ട വിഷയം ഉന്നയിച്ചു,ചർച്ച ചെയ്തില്ല

ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ!അനിശ്ചിതത്വത്തിന്റെ 13 മണിക്കൂർ!ആലുവ പോലീസ് ക്ലബിൽ നടന്നത്ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ!അനിശ്ചിതത്വത്തിന്റെ 13 മണിക്കൂർ!ആലുവ പോലീസ് ക്ലബിൽ നടന്നത്

മന്ത്രി എംഎം മണി സ്ത്രീ വിരുദ്ധ പരമാർശം നടത്തിയെന്ന് ആരോപിച്ച് പൊമ്പിളൈ ഒരുമൈ നടത്തിയ സമരത്തെ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞ എകെ മണി, ഉമ്മൻചാണ്ടിയുടെ മൂന്നാർ സന്ദർശനത്തെയും ചോദ്യം ചെയ്തിരുന്നു. ഉമ്മൻചാണ്ടി സമരപ്പന്തലിൽ പോകുന്നത് നിയന്ത്രിക്കാൻ തങ്ങൾക്കാകില്ലെന്നും, മാധ്യമങ്ങളുടെ സാന്നിദ്ധ്യം കൊണ്ടാണ് നേതാക്കൾ സമരപ്പന്തലിൽ എത്തുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

congress

പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിന് മൂന്നാറിലെ കോൺഗ്രസിനും, ഐഎൻടിയുസിക്കും ഒരിക്കലും യോജിക്കാനാകില്ലെന്നും എകെ മണി പറഞ്ഞിരുന്നു. സർക്കാരിനെതിരെ വൻ പ്രക്ഷോഭത്തിന് തയ്യാറെടുത്ത കോൺഗ്രസിന് തിരിച്ചടി നൽകുന്നതായിരുന്നു എകെ മണിയുടെ പ്രസ്താവനകൾ.

സംഭവം വിവാദമായതിനെ തുടർന്നാണ് കെപിസിസി നേതൃത്വം എകെ മണിയോട് വിശദീകരണം ആവശ്യപ്പെട്ടത്. എന്നാൽ എകെ മണിയുടെ വിശദീകരണത്തോട് കെപിസിസി നേതൃത്വത്തിലെ ഭൂരിപക്ഷം അംഗങ്ങൾക്കും യോജിപ്പില്ലെന്നാണ് സൂചന. മണിക്കെതിരെ നടപടി വേണമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ ജൂലായ് അഞ്ചിന് നടക്കുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

English summary
kpcc may be take action against vice president ak mani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X