കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍കുമാര്‍ കേസിലുണ്ടായ തിരിച്ചടി!!!കെഎസ്ആര്‍ടിസി കേസുകളില്‍ നിന്ന് ഹാരിസ് ബീരാനെ മാറ്റി!!!

സെന്‍കുമാര്‍ കേസിലുണ്ടായ തിരിച്ചടിയാണ് ഹാരിസിനെ മാറ്റാനുള്ള കാരണമെന്ന് സൂചന

  • By Ankitha
Google Oneindia Malayalam News

തിരുവനന്തപുരം:കെഎസ്ആര്‍ടിസിയുടെ കേസുകള്‍ വാദിക്കുന്നതില്‍ നിന്ന് അഡ്വക്കേറ്റ് ഹാരിസ് ബീരാനെ സര്‍ക്കാര്‍ മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.

സര്‍ക്കാരിനെതിരെ ഡിജിപി സെന്‍കുമാറിനു വേണ്ടി സുപ്രീം കോടതിയില്‍ കോസ് വാദിച്ചിരുന്നത് ഹാരീസ് ബീരാനാണ്. ഇതില്‍ സര്‍ക്കാരിനെതിരെ പ്രതികൂല വിധി നേടിയെടുത്തതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. ഹാരിസിനെ മാറ്റാനുള്ള മുഖ്യമന്ത്രി നിര്‍ദേശമടങ്ങിയ കത്ത് ഗതാഗതമന്ത്രി തോമസ് ചാണ്ടി കെഎസ്ആര്‍ടിസി എംടിക്ക് കൈമാറിയിട്ടുണ്ട്.

harries beeran

കൂടാതെ ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ജോണ്‍ മാത്യുവിനെ മാറ്റാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.മൂന്നു മാസത്തിനിടെ 13 കേസുകളില്‍ നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ജോണ്‍ മാത്യുവിനെ മാറ്റുന്നത്.എന്‍സിപിയുടെ നിര്‍ദേശപ്രകാരം മൂന്ന് മാസം മുന്‍പാണ് ജോണ്‍ മാത്യുവിനെ സ്റ്റാന്‍ഡിംഗ് കൗണ്‍സലറായി സര്‍ക്കാര്‍ നിയമിച്ചത്

English summary
Harris Beeran has been replaced by KSRTC cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X